
ന്യൂഡല്‍ഹി: ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങള്‍ തമ്മില്‍ സ്പൈസ് ജെറ്റ്, ആകാശ എയര്‍ലൈന്‍സ് വിമാനങ്ങള്‍ റണ്‍വേയില്‍ കൂട്ടിയിടിച്ചു.
ടെര്‍മിനല്‍ 1ന് സമീപമാണ് സംഭവം നടന്നത്. ഹൈദരാബാദിലേക്ക് പോകാനിരുന്ന ആകാശ എയര്‍ ലൈന്‍സിന്റെ ക്യു പി 1406 വിമാനം സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെടാന്‍ ടാക്സിയിങ്ങ് ചെയ്യുന്നതിനിടെയാണ് ലേയില്‍ നിന്ന് എത്തിയ സ്പൈസ്ജെറ്റ് വിമാനമായ എസ്ജി 124 സ്റ്റാന്‍ഡിലേക്കു നീങ്ങുന്നതിനിടെ ഇടിച്ചത്.

സംഭവത്തെ തുടര്‍ന്ന് ബന്ധപ്പെട്ട എല്ലാ അധികാരികളെയും ഉടന്‍ അറിയിച്ചതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും കൂടുതല്‍ പരിശോധനകള്‍ നടത്തിവരുന്നതായും അധികൃതര്‍ വ്യക്തമാക്കി.
