12 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് പള്ളിയില്‍ പ്രവേശനമില്ല

Web Desk
1 Min Read

ദോഹ: ശനിയാഴ്ച മുതല്‍ പന്ത്രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പള്ളികളില്‍ പ്രവേശനമുണ്ടാകില്ലെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു. പള്ളിയില്‍ നമസ്‌ക്കരിക്കാനെത്തുന്നവര്‍ അരമീറ്ററുള്ള പ്രാര്‍ഥനാ കമ്പളം കൊണ്ടുവരണം. സാധാരണ നമസ്‌ക്കാരങ്ങള്‍ക്കും ജുമുഅയ്ക്കും ഇത് നിര്‍ബന്ധമാണ്.

city exchange

ജുമുഅ നമസ്‌ക്കാരത്തിന് പ്രാര്‍ഥിക്കാനെത്തുന്നവര്‍ ഒരു മീറ്റര്‍ അകലം പാലിച്ചിരിക്കണം. തെരഞ്ഞെടുക്കപ്പെട്ട പള്ളികളില്‍ മാത്രമാണ് അംഗശുദ്ധി വരുത്താനും ടോയ്‌ലറ്റുകളും തുറക്കാനുള്ള അനുമതിയുള്ളു. എല്ലാവരുടേയും സുരക്ഷിതത്വം പരിഗണിച്ച് പ്രാര്‍ഥനയ്‌ക്കെത്തുന്നവര്‍ ആവശ്യമായ ആരോഗ്യ സുരക്ഷാ മാര്‍ഗ്ഗങ്ങളും കോവിഡ് മാനദണ്ഡങ്ങളും പാലിച്ചിരിക്കണം.

പള്ളിയില്‍ കയറുന്നതിന് മുമ്പ് ഇഹ്തിറാസ് ആപ്പ്, നമസ്‌ക്കാരപ്പടം എന്നിവ കാണിക്കുകയും മാസ്‌ക് ധരിച്ചിരിക്കുകയും വേണം. ജലദോഷമോ ശരീരതാപനിലയില്‍ വ്യതിയാനമോ ഉള്ളവര്‍ പള്ളിയിലേക്ക് വരരുതെന്നും അധികൃതര്‍ അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!