

ദോഹ: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചുരുങ്ങിയത് മൂന്നു മണിക്കൂര്‍ മുമ്പെങ്കിലും യാത്രക്കാര്‍ വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ഓര്‍മിപ്പിച്ചു. സുരക്ഷാ മാനദാണ്ഡങ്ങള് പാലിക്കുന്നതിന്റെ ഭാഗമായാണ് യാത്രാ സമയത്തിനും മൂന്നു മണിക്കൂര്‍ മുമ്പ് എത്തിച്ചേരാന്‍ അധികൃതര്‍ ആവശ്യപ്പെടുന്നത്.

പനി, ചുമ, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, ഗന്ധമോ രുചിയോ അറിയാത്ത അവസ്ഥ എന്നിവ അനുഭവപ്പെടുന്നവര്‍ വിമാനത്താവളത്തിലേക്ക് വരരുതെന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അറിയിപ്പില്‍ പറയുന്നു. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നത്.

യാത്ര ചെയ്യാന്‍ വരുന്നവരേയും യാത്ര പൂര്‍ത്തിയാക്കിയവരേയും വിമാന ജീവനക്കാരേയും തെര്‍മല്‍ സ്ക്രീനിംഗ് വിധേയമാക്കുന്നതിനോടൊപ്പം ടെര്‍മനില്‍ മുഴുവന്‍ തെര്‍മല്‍ സ്ക്രീനിംഗ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. പൊതുജനാരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ക്ലിനിക്കുമുണ്ട്. ട്രാന്‍സ്ഫര്‍ യാത്രക്കാര്‍ അടുത്ത വിമാനത്തില്‍ കയറുന്നതിന് മുമ്പും സ്ക്രീന്‍ ചെയ്യപ്പെടുന്നുണ്ട്.
വിമാനത്താവള ജീവനക്കാര്‍ക്ക് സ്വയം സംരക്ഷിക്കാനുള്ള പരിശീലനം നല്കിയതിനോടൊപ്പം എയര്‍പോര്‍ട്ട് ഹോട്ടല്‍ ഹൗസ് കീപ്പിംഗ് വിഭാഗം പ്രത്യേകമായി സാനിറ്റൈസേഷന്‍ നിര്‍വഹിക്കുകയും അവരുടെ സുരക്ഷിതത്വം പാലിക്കുകയും ചെയ്യുന്നുണ്ട്.
മുറികളും ഹോട്ടലുകളിലെ സ്പര്‍ശന കേന്ദ്രങ്ങളും സ്ഥിരമായി ശുചീകരിക്കുകയും സാനിറ്റൈസേഷന്‍ നിര്‍വഹിക്കുകയും ചെയ്യുന്നുണ്ട്.
ഓരോ പത്തു മുതല്‍ 15 വരെയുള്ള സമയ ഇടവേളകളില്‍ ടെര്‍മിനല്‍, ലോഞ്ച് ഉള്‍പ്പെടെയുള്ള 70 പ്രധാന സ്പര്‍ശന കേന്ദ്രങ്ങള്‍ ശുചീകരിക്കുന്നുണ്ട്.

