യു എ ഇയില്‍ തുണി മാസ്‌കുകള്‍ ഒഴിവാക്കി സര്‍ജിക്കല്‍ മാസ്‌കുകള്‍ ധരിക്കണമെന്ന നിര്‍ദ്ദേശവുമായി ഡോക്ടര്‍മാര്‍

Web Desk
1 Min Read

ദുബൈ: കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ മെച്ചപ്പെട്ട സംരക്ഷണത്തിനായി മുഖം മറയ്ക്കുന്നതിന് തുണി മാസ്‌കുകള്‍ക്ക് പകരം മൂന്ന് ലെയര്‍ സര്‍ജിക്കല്‍ മാസ്‌കുകളാക്കണമെന്ന് ഡോക്ടര്‍മാര്‍ താമസക്കാരോട് നിര്‍ദ്ദേശിച്ചു. പ്രത്യേകിച്ച് കോട്ടണ്‍ ഉപയോഗിച്ച് നിര്‍മ്മിച്ച തുണി മാസ്‌കുകള്‍ ഒഴിവാക്കണമെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു .

city exchange

പകരം സര്‍ജിക്കല്‍, കെ എന്‍ 95 അല്ലെങ്കില്‍ എന്‍ 95 മാസ്്കുകള്‍ തെരഞ്ഞെടുക്കാം. തുണി മാസ്‌കുകള്‍ വെറും 47 ശതമാനം സംരക്ഷണം മാത്രമാണ് നല്കുന്നതെന്നാണ് ഒരു പഠനം പറയുന്നത്. അതേസമയം കെ എന്‍ 95, എന്‍95 എന്നിവയ്‌ക്കൊപ്പം സര്‍ജിക്കല്‍ മാസ്‌കുകള്‍ 95 ശതമാനം സംരക്ഷണം നല്‍കുന്നു.

സിംഗിള്‍- വാല്‍വ് അല്ലെങ്കില്‍ ഡബിള്‍- വാല്‍വ് മാസ്‌കുകള്‍ ധരിക്കരുതെന്നും അവര്‍ ഉപദേശിച്ചു. കാരണം അവ ‘പകര്‍ച്ചവ്യാധി പടരാന്‍ ഇടയാക്കിയേക്കാം’ എന്നും വിദഗ്ധര്‍ പറയുന്നു. സ്‌പെഷ്യലൈസ്ഡ് മാസ്‌കുകളാണ് ഏറ്റവും ഫലപ്രദമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്‍ 95, കെ എന്‍ 95 പോലുള്ള ഇറുകിയ മാസ്‌കുകള്‍ ധരിക്കുന്നത് അണുബാധ പടരുന്നത് തടയാനുള്ള മികച്ച നടപടികളാണ്. എന്‍95 കോവിഡ് 19നെതിരെ 95 ശതമാനം ഫലപ്രദമാണെങ്കിലും ഇത് സ്ഥിരമായി ഉപയോഗിക്കുന്നതും അഭികാമ്യമല്ല.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!