പ്രശാന്ത് കിഷോറിനെ ഹോട്ടലില്‍ തടഞ്ഞ് ത്രിപുര പൊലീസ്

Web Desk
1 Min Read

അഗര്‍തല: പ്രശാന്ത് കിഷോറിനേയും സംഘത്തേയും ഹോട്ടലില്‍ നിന്നും പുറത്തുകടക്കാന്‍ അനുവദിക്കാതെ ത്രിപുര പൊലീസ്. തൃണമൂല്‍ കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തന പദ്ധതികള്‍ തയ്യാറാക്കാനെത്തിയതായിരുന്നു പ്രശാന്ത് കിഷോറും സംഘവും.
സംഘം കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നാണ് പൊലീസ് പറയുന്നത്. അതുകൊണ്ടാണ് തടഞ്ഞുവെച്ചതെന്നും കോവിഡ് പരിശോധന നടത്തിയ ഫലം കാത്തിരിക്കുകയാണെന്നും ഇതൊരു സാധാരണ നടപടിയാണെന്നുമാണ് ത്രിപുര പൊലീസ് പറയുന്നത്.
സംഭവം ജനാധിപത്യത്തിനെതിരായ ആക്രമണം എന്നാണ് തൃണമൂല്‍ സംസ്ഥാന യൂണിറ്റ് മേധാവി ആശിഷ് ലാല്‍ സിങ്ക കുറ്റപ്പെടുത്തിയത്. ത്രിപുരയുടെ സംസ്‌ക്കാരമല്ല ഇതെന്നും ബി ജെ പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ ദുര്‍ഭരണത്തിനെതിരെയുള്ള ജനങ്ങളുടെ പ്രതികരണത്തിലും തൃണമൂലിന് ലഭിക്കുന്ന പിന്തുണയിലും പരിഭ്രാന്തരായാണ് ബി ജെ പി ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!