

ദോഹ: പ്രവാസി ഭാരതീയ ദിവസ് 17-ാം കണ്‍വെന്‍ഷനോടനുബന്ധിച്ച് ഐ സി സി അശോകാ ഹാളില്‍ ഖത്തര്‍ പ്രതിനിധികളുടെ യോഗം ഇന്ന്. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

അല്‍ മാമൂറ ഐ സി സി അശോകാ ഹാളില്‍ ഇന്ന് വൈകിട്ട് ഏഴ് മണിക്കാണ് യോഗം പ്രതിനിധി യോഗം നടക്കുക. പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് യോഗത്തില്‍ പങ്കെടുക്കാവുന്നതാണ്. സ്‌പോട്ട് റജിസ്‌ട്രേഷനും നടക്കും.

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 2023 ജനുവരി എട്ടു മുതല്‍ 10 വരെയാണ് 17-ാമത് പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷന്‍.

