പ്രഥമ ഇന്റര്‍ ചര്‍ച്ച് വടംവലി മത്സരം നവംബര്‍ 11ന്

Web Desk
1 Min Read

ദോഹ: ഖത്തര്‍ റിലീജിയന്‍സ് കോപ്ലക്സിലെ സെന്റ് ജെയിംസ് യാക്കോബായ സുറിയാനി ചര്‍ച്ചിന്റെ യുവജന വിഭാഗമായ സെന്റ് ജെയിംസ് യൂത്ത് അസോസിയേഷന്‍ ലോകകപ്പിനെ സ്വാഗതം ചെയ്തു സംഘടിപ്പിക്കുന്ന പ്രഥമ ഇന്റര്‍ ചര്‍ച്ച് വടംവലി മത്സരം നവംബര്‍ 11ന് വെള്ളിയാഴ്ച നടക്കും. വൈകിട്ട് നാല് മണി മുതല്‍ സെന്റ് ജെയിംസ് ചര്‍ച്ച് അങ്കണത്തില്‍ വനിതകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക വിഭാഗമായി സംഘടിപ്പിക്കുന്ന വടംവലി മത്സരത്തില്‍ ദോഹയിലെ എക്യുമെനിക്കല്‍ സഭകളെ പ്രതിനിധീകരിച്ചു വിവിധ ടീമുകള്‍ മത്സരിക്കും. മല്‍സരങ്ങളില്‍ പങ്കെടുക്കുന്ന ടീമുകളുടെ ജേഴ്‌സി വികാരി ഫാ. മത്ഥിയാസ് കാവുങ്ങല്‍ പ്രകാശനം ചെയ്തു.

city exchange

ചടങ്ങില്‍ മുഖ്യ സ്‌പോണ്‍സര്‍ ഖത്തര്‍ ടെക് മാനേജിങ് ഡയറക്ടര്‍ ജെബി കെ ജോണ്‍, സഹസ്‌പോണ്‍സര്‍മാരായ ബി ബി എം എസ് എം ഡി ജോര്‍ജ് തോമസ്, ബിനോജ് ബാബുവും കുടുംബവും, ഐ ടി സൊല്യൂഷന്‍ എം ഡി ജോബി പൗലോസ്, എ ടു ഇസന്റ് ഇന്റര്‍നാഷണല്‍ എം ഡി കുര്യാക്കോസ് സക്കറിയ, സിജു വര്‍ഗീസൂം കുടുംബവും, പോള്‍ വര്‍ഗീസ് വാരിക്കോലിയും കുടുംബവും, ചര്‍ച്ച് സെക്രട്ടറി ഷാംജി വര്‍ഗീസ്, യൂത്ത് അസോസിയേഷന്‍ സെക്രട്ടറി അജില്‍ കെ വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!