പെഗാസസ് ചര്‍ച്ച ചെയ്യും വരെ സഭാ നടപടികള്‍ തടസ്സപ്പെടുത്തുമെന്ന് ശശി തരൂര്‍ എം പി

Web Desk
0 Min Read

ന്യൂഡല്‍ഹി: സുപ്രിം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ പെഗാസസ് ഫോണ്‍ ചോര്‍ത്തലിനെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവുമായി ശശി തരൂര്‍ എം പി. പെഗാസസിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നതുവരെ പ്രതിപക്ഷം സഭാ നടപടികള്‍ തടസ്സപ്പെടുത്തുന്നത് തുടരും.
രാഷ്ട്രീയതാത്പര്യങ്ങള്‍ക്കു വേണ്ടി വിവരങ്ങള്‍ ചോര്‍ത്താന്‍ പൊതുജനങ്ങളുടെ പണം സര്‍ക്കാര്‍ പിടിച്ചു പറിക്കുകയാണ്.
രാജ്യത്തെ പ്രമുഖരുടെയടക്കം ഫോണുകള്‍ ചോര്‍ത്തിയെന്ന വിവരങ്ങള്‍ പുറത്ത് വന്നിട്ടും കേന്ദ്രം യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

city exchange
Share This Article
Leave a Comment
error: Content is protected !!