വൈദ്യുതി ചാര്‍ജ് വര്‍ധനക്കെതിരെ ചൂട്ട് കത്തിച്ച് പ്രകടനം

Web Desk
1 Min Read

ആലുവ: വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ച സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കീഴ്മാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് കവലയില്‍ ചൂട്ട് കത്തിച്ചു പ്രതിഷേധ പ്രകടനം നടത്തി.

city exchange

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അസ്ഹര്‍ മല്ലിശ്ശേരി അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് അസംബ്ലി പ്രസിഡന്റ് അസ്ലം പി എച്ച് ഉദ്ഘാടനം ചെയ്തു.

കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് പി എ മുജീബ്, കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ലിസി സെബാസ്റ്റ്യന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വി ആര്‍ ലാംലാല്‍, കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി അല്‍ അമീന്‍ അഷ്റഫ്, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ താഹിര്‍, ജോണി ക്രിസ്റ്റഫര്‍, ഷൈമോന്‍, നിജാസ്, ബിന്‍ഷാദ് അബു, പി കെ അബു, രാഹുല്‍ മുള്ളങ്കുഴി, ഫൈസല്‍ ഖാലിദ്, അഡ്വ ഷിയാസ്, വിവേക് വേണുഗോപാല്‍, മുനവ്വര്‍ കെ കെ, ബ്ലോക്ക് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ്മാരായ പി വി എല്‍ദോസ്, രമേശന്‍ കാവലന്‍, ജനറല്‍ സെക്രട്ടറിമാരായ സത്താര്‍ മേപ്പറമ്പത്ത്, ഷമീര്‍ ഇടയപ്പുറം, ഹമീദ് ഇടയത്താളി, ,പരീത് കുന്നുംപുറം, എം എം രാജന്‍, കീഴ്മാട് ഗ്രാപഞ്ചായത്ത് പ്രതിപക്ഷ നേതാവ് സാജു മത്തായി, ബൂത്ത് പ്രസിഡന്റ്മാര്‍, വാര്‍ഡ് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!