പ്രമുഖ ബില്‍ഡര്‍ വര്‍മ ഹോംസിന്റെ സെലിബ്രേഷന്‍ ഓഫ് ലെഗസി കെ എസ് ചിത്ര ഉദ്ഘാടനം ചെയ്തു

Web Desk
1 Min Read

കൊച്ചി: പ്രമുഖ ബില്‍ഡര്‍മാരായ വര്‍മ ഹോംസിന്റെ അഞ്ച് പദ്ധതികളുടെ കൈമാറ്റവും നാല് പുതിയ പദ്ധതികളുടെ ലോഞ്ചിംഗും ഉള്‍പ്പെടെ ഒന്‍പത് വര്‍ഷത്തെ സെലിബ്രേഷന്‍ ഓഫ് ലെഗസി ഗായിക കെ എസ് ചിത്ര ഉദ്ഘാടനം ചെയ്തു.

city exchange

വീടെന്നത് എല്ലാവരുടെയും സ്വപ്നമാണെന്നും അത്തരം സ്വപ്നത്തിലേക്ക് ആരോഗ്യത്തോടെയുള്ള യാത്രയാകട്ടെയെന്ന് കെ എസ് ചിത്ര പറഞ്ഞു.

വര്‍മ ഹോംസിന്റെ വെല്‍നസ് വില്ലേജ് വര്‍മ വെല്‍ഏജ് കമ്പനി ലോഗോ കെ എസ് ചിത്ര പുറത്തിറക്കി. പുതിയ നാലു പദ്ധതികളുടെ ലോഞ്ചിംഗ് ആര്‍ക്കിടെക്ട് ജി ശങ്കര്‍ നിര്‍വഹിച്ചു. പൂര്‍ത്തിയാക്കിയ അഞ്ച് പ്രൊജക്ടുകളില്‍ നിന്നും അഞ്ച് ഭാഗ്യ വിജയികളെ കെ എസ് ചിത്ര നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.

ഹൃദയമുള്ളിടത്തെയാണ് വീടെന്ന് വിളിക്കുന്നതെന്ന് ഹൃദയ ശസ്ത്രക്രിയ വിദഗ്ദന്‍ പത്മഭൂഷണ്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു.

- Advertisement -
Ad image

പത്മശ്രീ ആര്‍ക്കിടെക്ട് ജി ശങ്കര്‍, റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ജി എന്‍ രമേഷ് എന്നിവര്‍ പ്രസംഗിച്ചു. വര്‍മ ഹോംസ് മാനേജിംഗ് ഡയറക്ടര്‍ കെ അനില്‍ വര്‍മ സ്വാഗതവും ഡയറക്ടര്‍ ഡോ. മിനി വര്‍മ നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റുമാരായ ആരതി വര്‍മ, വൈശാഖ് വര്‍മ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പരിപാടിയോടനുബന്ധിച്ച് സംഗീത സന്ധ്യ അരങ്ങേറി.

Share This Article
Leave a Comment
error: Content is protected !!