

പനാജി: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ പുകഴ്ത്തി സംസാരിച്ച കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ടു. ലൂയിസിന്‍ഹോ ഫെലോറോയാണ് കോണ്‍ഗ്രസ് വിട്ടത്. തൃണമൂലില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്.

നാല്‍പ്പത് വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചാണ് ലൂയിസിന്‍ഹോ ഫെലോറോ കോണ്‍ഗ്രസ് വിട്ടത്. മമതാ ബാനര്‍ജി മോദിക്കെതിരെ ശക്തമായ പോരാട്ടം നടത്തിയെന്നും മമതയുടെ തന്ത്രം ബംഗാളില്‍ വിജയം കണ്ടെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
പ്രധാനമന്ത്രി മോദി ബംഗാളില്‍ 200 യോഗങ്ങളും അമിത് ഷാ 250 യോഗങ്ങളുമാണ് നടത്തിയത്. എന്നിട്ടും ബംഗാളില്‍ വിജയം കണ്ടത് മമതയുടെ തന്ത്രമാണെന്നായിരുന്നു ലൂയിസിന്‍ഹോ അഭിപ്രായപ്പെട്ടത്.
