ജില്ലാതല അലിഫ് അറബിക് ടാലന്റ് ടെസ്റ്റും പ്രതിഭ സംഗമവും ഞായറാഴ്ച

Web Desk
2 Min Read

ആലുവ: കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ അലിഫ് വിങ്ങിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ഹയര്‍ സെക്കണ്ടറി, ഹൈസ്‌കൂള്‍, പ്രൈമറി വിദ്യാര്‍ഥിക്കായി നടത്തുന്ന ജില്ലാതല അലിഫ് അറബിക് ടാലന്റ് ടെസ്റ്റും പ്രതിഭ സംഗമവും ഞായറാഴ്ച രാവിലെ 10 മണിക്ക് ആലുവ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.

city exchange

എസ് എസ് എല്‍ സി പരീക്ഷയില്‍ അറബി ഒന്നാം ഭാഷയായി തെരഞ്ഞെടുത്ത് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്ന പ്രതിഭ സംഗമം അന്‍വര്‍ സാദത്ത് എം എല്‍ എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ എം ഷമീര്‍ അധ്യക്ഷത വഹിക്കും. ആലുവ മുനിസിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍ അവാര്‍ഡ് ദാനം നിര്‍വ്വഹിക്കും. ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള ഇ എം അസീസ് സ്മാരക പുരസ്‌കാരം ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് വിതരണം ചെയ്യും.

നീറ്റ് പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവച്ച പ്രതിഭക്കുള്ള അവാര്‍ഡ് കെ എ ടി എഫ് സംസ്ഥാന ട്രഷറര്‍ മാഹിന്‍ ബാഖവി നിര്‍വ്വഹിക്കും. വാര്‍ഡ് കൗണ്‍സിലര്‍ മിനി ബൈജു, വിന്‍സെന്റ് സി എ, മീന പോള്‍, ഷമീര്‍ പുതുപ്പാടി, അലി പുല്ലേപ്പടി, ഹുസൈന്‍ കെ കെ, സുബൈര്‍ പി എം, ഗനി സലാഹി തുടങ്ങിയവര്‍ പ്രസംഗിക്കും. ജില്ലാ ജനറല്‍ സെക്രട്ടറി സി എസ് സിദ്ദീഖ് സ്വാഗതവും കബീര്‍ മൂവാറ്റുപുഴ നന്ദിയും പറയും.

- Advertisement -
Ad image

തുടര്‍ന്ന് നടക്കുന്ന ഭാഷാ സമര അനുസ്മരണ സമ്മേളനം മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഹംസ പറക്കാടന്‍ ഉദ്ഘാടനം ചെയ്യും. അബ്ദുസലാം ഇസ്ലാഹി അധ്യക്ഷത വഹിക്കും. എന്‍ എ സലിം ഫാറൂഖി ഭാഷാ സമര അനുസ്മരണ പ്രഭാഷണം നടത്തും.

എം കെ എ ലത്തീഫ്, ടി ഷറഫുദ്ദീന്‍, എം പി അബ്ദുസ്സലാം തുടങ്ങിയവര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. എം എം നാസര്‍, ഹഫ്‌സത്ത് ടീച്ചര്‍, അനസ് നദ്വി തുടങ്ങിയവര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. ജില്ലാ അലിഫ് ചെയര്‍മാന്‍ മുഹമ്മദ് സാലിം സ്വാഗതവും മുര്‍ഷിദ് എളയൂര്‍ നന്ദിയും പറയും.

പൊതുവിദ്യാലയങ്ങളിലെ അറബിക് അക്കാദമിക രംഗത്ത് വിദ്യാര്‍ഥികളുടെ അറബി ഭാഷാ നൈപുണി വര്‍ധിപ്പിക്കുക, മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് അംഗീകാരം നല്‍കി പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ നടത്തുന്നത്.

Share This Article
Leave a Comment
error: Content is protected !!