മിഠായിത്തെരുവില്‍ വഴിയോരക്കച്ചവടക്കാരെ പൊലിസ് നീക്കി

Web Desk
1 Min Read

കോഴിക്കോട്:മിഠായിത്തെരുവില്‍ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ പൊലീസ് രംഗത്തെത്തി. വഴിയോര കച്ചവടം നിരോധിച്ച് കമ്മീഷണര്‍ പുറത്തിറക്കിയ ഉത്തരവ് ലംഘിച്ചതോടെയാണ് നടപടി. ഇതിനെതിരെ കച്ചവടക്കാര്‍ പ്രതിഷേധിച്ചതോടെ സംഘര്‍ഷം. സര്‍ക്കാര്‍ ഉത്തരവു പ്രകാരം വഴിയോരക്കച്ചവടത്തിന് അനുമതിയില്ല. സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് അനുമതിയെന്നാണ് പൊലീസ് നിലപാട്. മിഠായിത്തെരുവില്‍ ഇന്നു മുതല്‍ വഴിയോര കച്ചവടം അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം കമ്മീഷണര്‍ എ.വി ജോര്‍ജ് ഉത്തരവിറക്കിയിരുന്നു. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കടകള്‍ അടച്ചുപൂട്ടുമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. കടകള്‍ക്കു പുറത്ത് ആളുകള്‍ക്ക് സാമൂഹിക അകലം പാലിച്ചു നില്‍ക്കാനായി അടയാളം രേഖപ്പെടുത്തണമെന്നും കുട്ടികളെയും മുതിര്‍ന്ന ആളുകളെയും കൊണ്ടുവരുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും കഴിഞ്ഞ ദിവസം കമ്മീഷണര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

city exchange
TAGGED:
Share This Article
Leave a Comment
error: Content is protected !!