

തൃശൂര്‍: ജനാധിപത്യം മതേതരത്വം ബഹുസ്വരത തുടങ്ങിയ ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുമ്പോഴാണ് സ്വാതന്ത്ര്യത്തിന്റെ അര്‍ഥം സമ്പൂര്‍ണ്ണമാകുന്നതെന്നും എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവരുടെ വൈവിധ്യപൂര്‍ണ്ണമായ സ്വത്വം സ്വതന്ത്രമായി നിലനിര്‍ത്തി കൊണ്ടുപോകാനുള്ള സാഹചര്യം സംജാതമാകുമ്പോഴാണ് രാജ്യം യഥാര്‍ഥ സ്വാതന്ത്ര്യത്തിലേക്ക് ഉയരുന്നതെന്നും എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് എന്‍ എം സാദിഖ് സഖാഫി പറഞ്ഞു. എസ് വൈ എസ് തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദാദാഘോഷ് ഹാളില്‍ സംഘടിപ്പിച്ച ജനാധിപത്യ പാഠശാലയിലെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനാ മൂല്യങ്ങള്‍, ജനാധിപത്യം തുടങ്ങിയ രാജ്യത്തിന്റെ നിലനില്‍പ്പിന്നാധാരമായ സുപ്രധാന ആശയങ്ങളെ സംബന്ധിച്ചുള്ള പഠനവും ചര്‍ച്ചകളുമാണ് ജനാധിപത്യ പാഠശാലയില്‍ നടന്നത്. എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി ശമീര്‍ എറിയാട് അധ്യക്ഷത വഹിച്ചു.

എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ജാബിര്‍ നേരോത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡോ. വി സി ബിനോജ്, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ബഷീര്‍ മാസ്റ്റര്‍ പറവന്നൂര്‍, ജില്ലാ സെക്രട്ടറി കെ ബി ബഷീര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടറിമാരായ കെ നകെ നിസാര്‍ സ്വാഗതവും കെ എം കബീര്‍ നന്ദിയും പറഞ്ഞു.
