മോഫിയ പര്‍വീണിന്റെ ആത്മഹത്യയില്‍ സി ഐയെ പ്രതിചേര്‍ക്കാത്തതില്‍ എം എല്‍ എ മുഖ്യമന്ത്രിക്ക് കത്തയച്ചു

Web Desk
1 Min Read

nwar

ആലുവ: നിയമ വിദ്യാര്‍ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന സുധീറിനെ പ്രതി ചേര്‍ക്കാതെ കുറ്റപത്രം സമര്‍പ്പിച്ചതില്‍ മുഖ്യമന്ത്രിക്കും ഡി ജി പിക്കും കത്തെഴുതി അന്‍വര്‍ സാദത്ത് എം എല്‍ എ പ്രതിഷേധം അറിയിച്ചു.

city exchange

ഭര്‍ത്യ വീട്ടുകാരുടെ മുന്നില്‍ വച്ച് തന്നെ സി ഐ വ്യക്തിപരമായി അധിക്ഷേപിച്ചതില്‍ മനം നൊന്ത്ാണ് മോഫിയ ആത്മഹത്യ ചെയ്തതെന്ന പരമാര്‍ശമുണ്ടായിരുന്നു. മോഫിയ പര്‍വീണിന്റെ ആത്മഹത്യ കുറിപ്പില്‍ സി ഐയുടെ പേരു പരാമര്‍ശിച്ചിട്ടും ആലുവ ഈസ്റ്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത 2055/2021 നമ്പര്‍ എഫ് ഐ ആറില്‍ സുധീര്‍ കുട്ടിയോടും പിതാവിനോടും എതിര്‍ കക്ഷിയുടെ സാന്നിധ്യത്തില്‍ മോശമായി പെരുമാറിയതു മൂലമാണ് ആത്മഹത്യ ചെയ്തതെന്ന പരാമര്‍ശമുണ്ടായിട്ടും സി ഐയെ പ്രതി ചേര്‍ക്കാതെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ 306-ാം വകുപ്പുപ്രകാരം ആത്മഹത്യ പ്രേരണാകുറ്റത്തിന് പ്രതിയാക്കി കുറ്റപത്രത്തില്‍ പ്രതിചേര്‍ക്കാതെ സുധീറിനെ ഒഴിവാക്കിയത്. പോലീസിന്റെ കുറ്റകരമായ അനാസ്ഥയാണെന്നും അതുകൊണ്ടുതന്നെ സത്യം പുറത്തുകൊണ്ടു വരുന്നതിന് ഉന്നതരായ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് സത്യന്ധമായ പുനരന്വേഷണം നടത്തി സി ഐയെ ആത്മഹത്യ പ്രേരണാകുറ്റത്തിന് 306-ാം വകുപ്പു പ്രകാരം കേസെടുത്ത് സര്‍വീസില്‍ നിന്നും പിരിച്ചു വിടണമെന്നും എം എല്‍ എ കത്തില്‍ ആവശ്യപ്പെട്ടു.

ആത്മഹത്യാ പ്രേരണാകുറ്റം 36-ാം വകുപ്പ് ചുമത്തി കുറ്റപത്രത്തില്‍ പ്രതി ചേര്‍ക്കേണ്ട സി ഐ സുധീറിനെ പോലുള്ള ഉദ്യോഗസ്ഥര്‍ സര്‍വ്വീസില്‍ തുടരുന്നത് സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളിയായിരിക്കുമെന്നും ഇങ്ങനെയുള്ള ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടാല്‍ മാത്രമേ മറ്റുദ്യോഗസ്ഥര്‍ ഇതൊരു പാഠമായി പോലീസ് സേനയില്‍ ഉദ്യോഗസ്ഥരില്‍ നിന്നും മോശം പെരുമാറ്റം ആവര്‍ത്തിക്കാതിരിക്കുകയുള്ളുവെന്നും എം എല്‍ എ കത്തില്‍ പറഞ്ഞിട്ടുണ്ട്.

- Advertisement -
Ad image

മോഫിയ പര്‍വീണിന്റെ കുടുംബം സി ഐക്ക് എതിരെ നിയമപോരാട്ടമായി മുന്നോട്ട് പോകുമ്പോള്‍ ജനപ്രതിനിധി എന്ന നിലയില്‍ തന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്നും എം എല്‍ എ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!