മതപരമായ വസ്ത്രം അനുവദിക്കുന്ന സേനകള്‍ ഇന്ത്യയിലുണ്ടെന്ന് ചൂണ്ടിക്കാട്ടി ഫാത്തിമ തഹ്‌ലിയ

Web Desk
1 Min Read

കോഴിക്കോട്: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിഫോമില്‍ ഹിജാബ് അനുവദിക്കാനാവില്ലെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രതികരണവുമായി എം എസ് എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ. മതപരമായ വസ്ത്രം സേനയുടെ മതേതര സ്വഭാവം നശിപ്പിക്കുമെന്ന സര്‍ക്കാര്‍ വാദം ബാലിശമാണെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ അവര്‍ പറഞ്ഞു.

city exchange

മതപരമായ വസ്ത്രം അനുവദിക്കപ്പെട്ട ഒരുപാട് സേനകള്‍ ഇന്ത്യയിലുണ്ട് എന്നിരിക്കെ സ്റ്റുഡന്റ് പൊലീസ് കേഡറ്റിന് തലയും കയ്യും മറച്ചുള്ള യൂണിഫോം അനുവദിക്കില്ല എന്ന സര്‍ക്കാര്‍ തീരുമാനം മൗലിക അവകാശങ്ങളുടെ ലംഘനമാണെന്ന് തഹ്ലിയ പറഞ്ഞു.

ഇന്ത്യന്‍ ആര്‍മിയില്‍ മതപരമായ വസ്ത്രം ധരിക്കുന്ന ധാരാളം സിഖ് സൈനികരുണ്ട്. സിഖ് റെജിമെന്റ് എന്ന പേരില്‍ ഒരു റെജിമെന്റ് തന്നെയുണ്ട് ഇന്ത്യന്‍ ആര്‍മിയില്‍. മതപരമായ വസ്ത്രം ധരിക്കണമെന്ന് ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്ന സ്റ്റുഡന്റ് പൊലീസ് കേഡറില്‍ പ്രവര്‍ത്തിക്കാന്‍ പറ്റാതെ വരുന്നത് ജനാധിപത്യ രാജ്യത്ത് ഭൂഷണമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

- Advertisement -
Ad image

സ്റ്റുഡന്റ് പൊലീസ് യൂണിഫോമില്‍ മതപരമായ വസ്ത്രങ്ങള്‍ അനുവദിക്കാനാവില്ലെന്ന് ആഭ്യന്തര സെക്രട്ടറി ഉത്തരവ് പുറത്തിറക്കിയതിന് പിന്നാലെയാണ് തഹ്‌ലിയ കമന്റുമായി രംഗത്തെത്തിയത്. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവവശ്യപ്പെട്ട് വിദ്യാര്‍ഥിനി നല്‍കിയ പരാതിയിലാണ് സര്‍ക്കരിന്റെ പുതിയ ഉത്തരവ് വന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പുതിയ ഉത്തരവ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. മതപരമായ വസ്ത്രങ്ങള്‍ മതേതര നിലപാടുകള്‍ക്ക് തിരിച്ചടിയാകുമെന്ന് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

കോഴിക്കോട് കുറ്റ്യാടി ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് സ്റ്റുഡന്റ് പൊലീസ് യൂണിഫോമില്‍ ഹിജാബ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഹിജാബും ഫുള്‍സ്ലീവുള്ള വസ്ത്രവും സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിഫോമില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടായിരുന്നു വിദ്യാര്‍ഥിനിയുടെ ഹരജി. ജസ്റ്റിസ് വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ച് ഈ ഹര്‍ജി നേരത്തെ തള്ളുകയും പരാതിക്കാരിയായ വിദ്യാര്‍ഥിയോട് സര്‍ക്കാരിനെ സമീപിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

Share This Article
Leave a Comment
error: Content is protected !!