വിദ്വേഷ പ്രസംഗം നടത്തിയ വൈദികനെതിരെ കേസെടുത്തു

Web Desk
1 Min Read

തലശ്ശേരി: മുസ്‌ലിം വിരുദ്ധ വിദ്വേഷ പരാമര്‍ശം നടത്തിയ വൈദികനെതിരെ പൊലീസ് കേസെടുത്തു. ഇരിട്ടി കുന്നോത്ത് സെമിനാരിയിലെ ഫാ. ആന്റണി തറക്കടവിലിനെതിരെയാണ് കേസ്.

city exchange

ഇരിട്ടി മണിക്കടവ് സെന്റ് തോമസ് പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് നടത്തിയ പ്രഭാഷണത്തിലാണ് ഫാദര്‍ വിദ്വേഷ പരാമര്‍ശം നടത്തിയത്. സമൂഹത്തില്‍ കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രചാരണം നടത്തിയെന്ന കുറ്റമാണ് വൈദികനെതിരെ പൊലീസ് ചുമത്തിയത്.

ഹലാല്‍ ഭക്ഷണമെന്നാല്‍ മുസ്ലിംകള്‍ തുപ്പിയതാണെന്നും മലബാറിലും മറ്റും ജ്യൂസ് കടകള്‍ വഴി ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വശീകരിച്ച് മതം മാറ്റുന്നുണ്ടെന്നുമായിരുന്നു വൈദികന്‍ പ്രഭാഷണത്തില്‍ പറഞ്ഞത്. ഹിറാ ദിവ്യ സന്ദേശങ്ങള്‍ക്ക് ശേഷം പ്രവാചകന് ബുദ്ധിമാന്ദ്യം സംഭവിച്ചെന്നും ഹലാല്‍ വിശദീകരണ യോഗത്തിനിടെ ഫാ. ആന്റണി പറഞ്ഞിരുന്നു. ഇതിനു പിന്നാലെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

- Advertisement -
Ad image

വൈദികന്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന മുന്നറിയിപ്പുമായി സുന്നി യുവജന സംഘം രംഗത്തെത്തിയിരുന്നു. ഫാദറിനെ പോലുള്ളവര്‍ വിദ്വേഷം ജനിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തുന്നത് ഖേദകരമാണെന്നും മുന്നറിയിപ്പില്‍ പറഞ്ഞിരുന്നു. അതേസമയം ഫാദര്‍ ആന്റണിയുടെ പ്രസ്താവനയുമായി രൂപതക്ക് യാതൊരു ബന്ധവുമില്ലെന്നും അത് തങ്ങളുടെ അഭിപ്രായമല്ലെന്നും തലശ്ശേരി രൂപത വിശദീകരിച്ചിരുന്നു.

Share This Article
Leave a Comment
error: Content is protected !!