

കൊച്ചി: വി പി എസ് ലേക്ഷോര്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ ‘എന്‍ലൈറ്റ് 2023’ ഫിസിഷ്യന്‍ അപ്ഡേറ്റ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. ആരോഗ്യമേഖലയിലെ നൂതന വികാസങ്ങളെക്കുറിച്ചു ചര്‍്ച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചത്.

സമ്മേളനത്തില്‍ വിവിധ ജില്ലകളില്‍ നിന്നായി ഇരുന്നൂറോളം ഫിസിഷ്യന്മാര്‍ പങ്കെടുത്തു. ആരോഗ്യരംഗത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്യാന്‍സര്‍ ചികിത്സയിലെ നൂതന രീതികള്‍, ഓട്ടോ ഇമ്യൂണ്‍ രോഗങ്ങളുടെ ചികിത്സയിലെ നൂതന രീതികള്‍, ഗ്യാസ്ട്രോ സംബന്ധ രോഗങ്ങളുടെ ചികിത്സ, ജീവിതശൈലീ രോഗങ്ങള്‍ പുതിയ രോഗനിര്‍ണയ സങ്കേതങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങളില്‍ 22 പേര്‍ പ്രബന്ധം അവതരിപ്പിച്ചു.
