സംഗീത സംവിധായകന്‍ കെ ജെ ജോയ് അന്തരിച്ചു

Web Desk
0 Min Read

ചെന്നൈ: സംഗീത സംവിധായകന്‍ കെ ജെ ജോയ് അന്തരിച്ചു. 77 വയസ്സായിരുന്നു.

city exchange

തൃശൂര്‍ ജില്ലയിലെ നെല്ലിക്കുന്നില്‍ 1946 ജൂണ്‍ 14നായിരുന്നു ജനനം. അക്കാര്‍ഡിയനും കീബോര്‍ഡും മലയാള സിനിമയില്‍ കൂടുതല്‍ ഉപയോഗിച്ച അദ്ദേഹം ഇരുന്നൂറിലേറെ സിനിമകളില്‍ സംഗീത സംവിധാനം നിര്‍വഹിച്ചു.

1975ല്‍ പുറത്തിറങ്ങിയ ലൗ ലെറ്റര്‍ എന്ന സിനിമയ്ക്കാണ് ആദ്യമായി സംഗീതം നല്‍കിയത്. ഹിറ്റ് ഗാനം എന്‍ സ്വരം പൂവിടും ഗാനമേ കെ ജെ ജോയ് സംഗീതം നല്‍കിയ പാട്ടാണ്. സംസ്‌ക്കാരം ബുധനാഴ്ച ചെന്നൈയില്‍ നടക്കും.

Share This Article
Leave a Comment
error: Content is protected !!