പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്

Web Desk
0 Min Read

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകും. സി പി എം സംസ്ഥാന നേതൃയോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പ്രതിപക്ഷ ഉപനേതൃ പദവി സി പി ഐ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല.

city exchange

യു ഡി എഫ് മുഖ്യമന്ത്രിയായി വി ഡി സതീശനെ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് ഇടതുപക്ഷം പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതാദ്യമായാണ് പിണറായി പ്രതിപക്ഷ നേതൃസ്ഥാനം വഹിക്കുന്നത്.

വി ഡി സതീശന്‍ നയിക്കുന്ന സര്‍ക്കാരിനെതിരെ പരിചയ സമ്പന്നനായ നേതാവ് പ്രതിപക്ഷത്തുണ്ടാകണമെന്ന തീരുമാനമാണ് സി പി എം സ്വീകരിച്ചത്.

Share This Article
Leave a Comment
error: Content is protected !!