വിദേശ യാത്ര പ്രതിസന്ധി: മലബാര്‍ ചേംബര്‍ നിവേദനം നല്‍കി

Web Desk
1 Min Read

കോഴിക്കോട് :ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ക്ക് വിദേശത്തേക്ക് യാത്ര നിരോധനം ഏര്‍പ്പെടുത്തിയ യു.എ.ഇ. സര്‍ക്കാറിന്റെ നയം പുന.പരിശോധിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് മലബാര്‍ ചേംബര്‍ ഓഫ് കമേഴ്‌സ് പ്രസിഡന്റ് ഹസീബ് അഹമ്മദ് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ക്കയച്ച നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.യു.എ.ഇ സര്‍ക്കാറിന്റെ നയം പുന.പരിശോധിക്കാത്തതിനാല്‍ നിലവിലുള്ള യാത്ര നിരോധനം മൂലം ഇപ്പോള്‍ നാട്ടിലുള്ള ലക്ഷകണക്കിന് പ്രവാസികള്‍ക്ക് തിരിച്ചു പോകാന്‍ സാധിക്കാതെ ജോലി നഷ്ടമായികൊണ്ടിരിക്കയാണ്. അതുപോലെ ഇപ്പോള്‍ ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ നാട്ടിലേക്കു വരാന്‍ സാധിക്കാതെ കഠിനമായ മാനസിക സമ്മര്‍ദ്ദത്തിലുമാണ്. ഈ പ്രതിസന്ധി തരണം ചെയ്യാന്‍ കേരള ഗവണ്‍മെന്റ് അടിയന്തിരമായി വിദേശ മന്ത്രാലയത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയും അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് വൈസ് ചെയര്‍മാന്‍ എം.എ. യൂസഫലി വഴിയും യു. എ. ഇ. ഗവണ്‍മെന്റുമായി സംസാരിച്ചും യാത്ര നിരോധനം അടിയന്തിരമായി ഒഴിവാക്കാന്‍ മുന്‍കൈ എടുക്കണമെന്നും ആണ് നിവേദനത്തിലൂടെ അഭ്യര്‍ത്ഥിച്ചത്.
കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നുള്ള ഗള്‍ഫ് യാത്ര നിരോധനം കേരളം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. പ്രവാസി മലയാളികളുടെ സമ്പാദ്യങ്ങള്‍ തങ്ങളുടെ കുടുംബത്തിനയച്ചു കൊടുക്കുന്ന പണമാണ് കേരളത്തിന്റെ സാമ്പത്തികാഭിവൃദ്ധിക്ക് അടിസ്ഥാനം. കൂടാതെ വ്യാപാര മേഖലയും സമ്പൂര്‍ണമായും പ്രതിസന്ധിയിലാണന്നും ചേംബര്‍ വ്യക്തമാക്കി.

city exchange
Share This Article
Leave a Comment
error: Content is protected !!