
ദോഹ: കഴിഞ്ഞ 20 വര്‍ഷങ്ങളോളം പ്രവാസ ജീവിതത്തിന്റെ ചൂടും ചുമതലകളും സഹിച്ച്
സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞുനിന്നതിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റിയുടെ എക്‌സിക്യൂട്ടീവ് അംഗം നൗഷാദ് ടി കെയ്ക്ക് തൃശൂര്‍ ഇന്‍കാസ് കൊല്ലം ജില്ല യാത്രയയ്പ്പ് നല്‍കി. ഐ സി സി അശോക ഹാളില്‍ നടന്ന ചടങ്ങില്‍ ഇന്‍കാസ് കൊല്ലം ജില്ലാ നേതാവ് ഹാഷിം അപ്‌സര അധ്യക്ഷത വഹിച്ചു.

ഇന്‍കാസ് ഖത്തര്‍ വര്‍ക്കിംഗ് പ്രസിഡന്റ് അന്‍വര്‍ സാദത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. അനില്‍ കുണ്ടറ, മുഹമ്മദ് റാഫി, ഷിബു കരുനാഗപ്പള്ളി, നിഷാദ് കൊട്ടാരാക്കര, ജെസിന്‍ കരുനാഗപ്പള്ളി, ജേക്കബ് പത്തനാപുരം, സെന്‍ട്രല്‍ കമ്മിറ്റി നേതാക്കള്‍ ആശംസകള്‍ നേര്‍ന്നു. യോഗത്തിന് മുഹമ്മദ് ഷാ അഞ്ചല്‍ നന്ദി പറഞ്ഞു.
