
ദോഹ: ഖത്തറില്‍ മഴയ്ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന നടന്നു. രാജ്യത്തെ 90 കേന്ദ്രങ്ങളിലായി പ്രത്യേക നമസ്‌കാരമാണ് നടന്നത്. ഖത്തറിലെ കാലാവസ്ഥയനുസരിച്ച് മഴ ലഭിക്കേണ്ട കാലയളവ് ആരംഭിച്ച പശ്ചാത്തലത്തിലാണ് പ്രത്യേക പ്രാര്‍ത്ഥനയായ ഇസ്തിസ്ഖാഅ് നമസ്‌കാരത്തിന് അമീര്‍ ആഹ്വാനം നല്‍കിയത്. രാവിലെയാണ് എല്ലായിടങ്ങളിലും നമസ്‌കാരം നടന്നത.് അല്‍ വജ്ബ മൈതാനത്ത് നടക്കുന്ന നമസ്‌കാരത്തില്‍ അമീര്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷം നവംബറിലും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ നേതൃത്വത്തില്‍ ഇസ്തിസ്ഖാഅ് പ്രാര്‍ത്ഥന ഇവിടെ നടന്നിരുന്നു. മഴ ലഭിക്കേണ്ട അല്‍ വസ്മി കാലയളവ് ആരംഭിച്ചെങ്കിലും രാജ്യത്തെവിടെയും ഇതുവരെ മഴ പെയ്തിട്ടില്ല. കഴിഞ്ഞ വര്‍ഷവും താരതമ്യേന കുറഞ്ഞ അളവിലാണ് മഴ ലഭിച്ചത്.


