
ദോഹ: കോവിഡ് രോഗബാധയുടെ നില അനുസരിച്ച് രാജ്യങ്ങളെ ഗ്രീന്‍, യെല്ലോ റെഡ് വിഭാഗങ്ങളായി തരം തിരിക്കുന്ന ഖത്തറിന്റെ ലിസ്റ്റ് പുതുക്കി. ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് 23, മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ ലിസ്റ്റില്‍ കോവിഡ് നില നിയന്ത്രണവിധേയമായ ഗ്രീന്‍ ലിസ്റ്റ് രാജ്യങ്ങള്‍ കുറയുകയാണ്. റെഡ് ലിസ്റ്റ് രാജ്യങ്ങള്‍ കൂടിയുട്ടുണ്ട്. നേരത്തെ 21 ഉണ്ടായിരുന്ന ഗ്രീന്‍ലിസ്റ്റ് രാജ്യങ്ങള്‍ 11 ആയാണ് കുറഞ്ഞത്.ഇന്ത്യ അടക്കമുള്ള 6 ഏഷ്യന്‍ രാജ്യങ്ങള്‍ (നേപ്പാള്‍, ബംഗ്ലാദേശ്, പാക്കിസ്താന്‍, ശ്രീലങ്ക, ഫിലിപ്പീന്‍സ്) ഒരു പട്ടികയിലുമില്ലാത്തത് തുടരും. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക ക്വാറന്റീന്‍ പോളിസി ഖത്തറില്‍ നടപ്പിലാക്കി വരുന്നതാണ് കാരണം.

