പറന്നുയര്‍ന്നയുടന്‍ എന്‍ജിന്‍ നിലച്ചു; എയര്‍ ഇന്ത്യാ വിമാനം തിരിച്ചിറക്കി

Web Desk
0 Min Read

മുംബൈ: പറന്നുയര്‍ന്ന എയര്‍ ഇന്ത്യാ വിമാനത്തിന്റെ എന്‍ജിനുകളിലൊന്ന് നിലച്ചു. ഉടന്‍ തിരിച്ചിറക്കി.

city exchange

മുംബൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പറക്കുകയായിരുന്ന എയര്‍ ഇന്ത്യയുയെ എ 320 നിയോപ്ലെയിന്‍ ആണ് തകരാറിലായത്. തിരിച്ചിറക്കിയ വിമാനത്തിലെ യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ബെംഗളൂരുവിലേക്ക് അയച്ചു. സംഭവത്തെ കുറിച്ച് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് അന്വേഷണം പ്രഖ്യാപിച്ചു.

രാവിലെ 9.43ന് ഛത്രപതി ശിവജി വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന ഉടനെയാണ് എന്‍ജിനുകളിലൊന്ന് നിലച്ചതായി പൈലറ്റുമാര്‍ തിരിച്ചറിഞ്ഞത്. അതോടെ 10.10 ആകുമ്പോഴേക്കും വിമാനം മുംബൈയില്‍ തന്നെ തിരിച്ചിറക്കുകയായിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!