
ദോഹ: ഖത്തര്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പുന:സംഘടിപ്പിച്ചതായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ അറിയിച്ചു. കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നു പ്രസിഡണ്ട് സമീര്‍ ഏറാമല രാജി സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്നാണ് കെ പി സി സി പ്രസിഡണ്ട് കെ സുധാകരന്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പുന:സംഘടിപ്പിച്ചത്.

പ്രളയാനന്തരവും കോവിഡും കാര്‍ന്നു തിന്ന കാലത്തു ഏറ്റവും മനുഷ്യത്വപരമായ പ്രവര്‍ത്തനം കാഴ്ചവെച്ചു ഇന്‍കാസിനു നേതൃത്വം നല്‍കി മാതൃകയായതിന് അംഗീകാരമായും അlaടൊപ്പം വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗവുമായുമാണ് കര്‍ശന നിര്‍ദ്ദേശത്തോടെ നിലവിലെ പ്രസിഡണ്ട് സമീര്‍ ഏറാമലക്ക് തന്നെ വീണ്ടും ഖത്തര്‍ ഇന്‍കാസിനെ നയിക്കാനുള്ള ചുമതല നല്‍കിയത്.


സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി ശ്രീജിത്ത് എസ് നായരും ട്രഷററായി ജോര്‍ജ് അഗസ്റ്റിനെയും സിദ്ദീഖ് പുറായിലിനെ അഡൈ്വസറി ബോഡ് ചെയര്‍മാനായും മുഹമ്മദലി പൊന്നാനി, അന്‍വര്‍ സാദത്ത് എന്നിവരെ വര്‍ക്കിംഗ് പ്രസിഡണ്ടായും പ്രഖ്യാപിച്ചു. അതോടൊപ്പം മൂന്ന് വൈസ് പ്രസിഡന്റുമാരെയും അഞ്ച് ജനറല്‍ സെക്രട്ടറിമാരെയും എട്ട് സെക്രട്ടറിമാരെയും ഉള്‍പ്പെടുത്തിയാണ് പുതിയ കമ്മിറ്റി കെ പി സി സി പ്രഖ്യാപിച്ചത്.
എല്ലാ ജില്ലകളിലേയും പ്രാതിനിധ്യവും അതോടൊപ്പം പ്രവര്‍ത്തന പരിചയമുള്ളവരെയും പുതുമുഖങ്ങളേയും ഉള്‍പ്പെടുത്തിയതാണ് പുതിയ കമ്മറ്റി.
സംഘടനാ രംഗത്തു അച്ചടക്കം പാലിച്ചുകൊണ്ട് കോണ്‍ഗ്രസ് കമ്മിറ്റി അഖിലേന്ത്യാ തലത്തില്‍ കഷ്ടപ്പാടുകള്‍ സഹിക്കുമ്പോള്‍ അതിലൊരു ബിന്ദുവാകാന്‍ സാധിക്കണമെന്നും അതോടൊപ്പം പുതിയ കമ്മിറ്റിയെ അംഗീകരിച്ചു പിന്തുണ കൊടുക്കുവാന്‍ ഖത്തറിലെ എല്ലാ ഇന്‍കാസ് അംഗങ്ങളോടും കോണ്‍ഗ്രസ് ആഭിമുഖ്യം പ്രകടിപ്പിക്കുന്നവരോടും കെ സുധാകരന്‍ ആഹ്വാനം ചെയ്തു. അതോടൊപ്പം വിമതപ്രവര്‍ത്തനവും അച്ചടക്ക ലംഘനവും ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

