സ്‌പെഷ്യല്‍ കെയര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

Web Desk
1 Min Read

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തില്‍ അന്‍വര്‍ സാദത്ത് എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് കൊടികുത്തുമലയില്‍ നിര്‍മ്മിച്ച സ്‌പെഷ്യല്‍ കെയര്‍ സെന്ററിന്റെ ഉദ്ഘാടനം അന്‍വര്‍ സാദത്ത് എം എല്‍ എ നിര്‍വഹിച്ചു. പതിനഞ്ച് ലക്ഷം രൂപയാണ് എം എല്‍ എ ഫണ്ടില്‍ നിന്നും അനുവദിച്ചത്.

city exchange

ചൂര്‍ണ്ണിക്കര പഞ്ചായത്ത് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന പ്രീ പ്രൈമറി മുതല്‍ പ്ലസ്ടു വരെയുള്ള ഭിന്നശേഷി കുട്ടികള്‍ക്ക് പഠന- പാഠ്യേതര വിഷയങ്ങളില്‍ അധിക പിന്തുണ നല്കുന്നതിന് ശനിയാഴ്ച പ്രവര്‍ത്തി ദിനങ്ങളില്‍ സ്‌പെഷ്യല്‍ കെയര്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നു.

കൂടാതെ തെറാപ്പി സെന്റര്‍ ആയി (സ്പീച്ച് തെറാപ്പി, ഫിസിയോതെറാപ്പി) വികസിപ്പിക്കാനും ആലോചനയുണ്ട്. രക്ഷിതാക്കള്‍ക്ക് തൊഴില്‍ പരിശീലനത്തോടൊപ്പം മാനസിക ശാരീരിക വികസന പദ്ധതികളും ആസൂത്രണം ചെയ്യുന്നു.

പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം സി പി നൗഷാദ് സ്വാഗതവും ബി ആര്‍ സി ബി പി സി സോണിയ ആര്‍ എസ് നന്ദിയും പറഞ്ഞു.

- Advertisement -
Ad image

സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുഹമ്മദ് ഷെഫീക്ക്, ഷീല ജോസ്, സഹകരണ ബാങ്ക് പ്രസിഡന്റ് കെ കെ ജമാല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സതി ഗോപി, മെമ്പര്‍മാരായ പി എസ് യൂസഫ്, രാജേഷ് പുത്തനങ്ങാടി, ലൈല അബ്ദുല്‍ ഖാദര്‍, സബിത സുബൈര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!