

ആലുവ: ഏപ്രില്‍ 26ന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം കണക്കിലെടുത്ത് ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍Lികളെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുന്നതിന് രംഗത്തിറങ്ങുവാന്‍ കൊച്ചി മെട്രോ സ്റ്റാഫ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.

ചൂര്‍ണിക്കര പഞ്ചായത്ത് എം എല്‍ എ ഹാളില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ അഖിലേന്ത്യാ ഐ എന്‍ ടി യു സി കമ്മിറ്റി അംഗം വി പി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജനറല്‍ സെക്രട്ടറി രഞ്ജിത് കൊച്ചുവീടന്‍ അധ്യക്ഷത വഹിച്ചു.

കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് അമല്‍ എല്‍ദോസ് മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ ദേശീയ കായിക വേദി ജില്ലാ പ്രസിഡന്റ് അഡ്വ. ജോര്‍ജ് ജോണ്‍ വാലത്ത്, പി ഡി പ്രദീപ് കുമാര്‍ നസീര്‍ ചൂര്‍ണിക്കര, ആല്‍ഫിന്‍ രാജന്‍, യു ഡി എഫ് നേതാക്കളായ പ്രിന്‍സ് വെള്ളറക്കല്‍, രാജീവ് മുതിരക്കാട്ട്, ഷിജോ തച്ചപ്പിള്ളി, സീനാ ദേവസ്സി, ബിന്ദു വിജയന്‍, ആഷാ പ്രസാദ്, രാജി ജോനാസ്, കെ എസ് പ്രീത, രാജി ദീപു ലാല്‍ എന്നിവര്‍ പ്രസംഗിച്ചു.
