രണ്ടാം നാഷണല്‍ പ്ലാനിംഗ് കൗണ്‍സിലില്‍ പ്രധാനമന്ത്രി പങ്കെടുത്തു

Web Desk
1 Min Read

ദോഹ: നാഷണല്‍ പ്ലാനിംഗ് കൗണ്‍സില്‍ (എന്‍ പി സി) സംഘടിപ്പിച്ച ‘ഖത്തറി സമൂഹത്തിലെ സമൃദ്ധി നിലനിര്‍ത്തല്‍’ എന്ന പ്രമേയത്തിലുള്ള രണ്ടാം ‘നാഷണല്‍ ഡെവലപ്‌മെന്റ് ഫോറം: സോഷ്യല്‍ ഡെവലപ്‌മെന്റ് പില്ലര്‍’ ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു.

city exchange

പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും നാഷണല്‍ പ്ലാനിംഗ് കൗണ്‍സില്‍ പ്രസിഡന്റുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനി ഫോറത്തില്‍ പങ്കെടുത്തു. നിരവധി മന്ത്രിമാര്‍, ഉയര്‍ന്നതല ഉദ്യോഗസ്ഥര്‍, സ്വകാര്യ മേഖലാ നേതാക്കള്‍, സിവില്‍ സൊസൈറ്റി പ്രതിനിധികള്‍, ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക- അന്തര്‍ദേശീയ സ്ഥാപനങ്ങള്‍ എന്നിവരും പങ്കാളികളായി.

സമൂഹ വികസനം, കുടുംബത്തിന്റെ പങ്ക്, സാമൂഹിക ഐക്യം എന്നിവ ദേശീയ സമൃദ്ധിയുടെ പാതയെ എങ്ങനെ ശക്തിപ്പെടുത്തുന്നു എന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനുള്ള ഒരു ദേശീയ വേദിയാണ് ഈ ഫോറം.

Share This Article
Leave a Comment
error: Content is protected !!