മദീനയ്ക്ക് സമീപം ബസ് അപകടം; നിരവധി ഇന്ത്യന്‍ തീര്‍ഥാടകര്‍ മരിച്ചു

Web Desk
2 Min Read

മദീന: മദീന: തെലങ്കാനയില്‍ നിന്നും ഉംറയ്ക്ക് പോയ ഇന്ത്യന്‍ തീര്‍ഥാടകര്‍ വാഹനാപകടത്തില്‍ മരിച്ചു. വനിതകള്‍ ഉള്‍പ്പെടെ 42 പേര്‍ മരിച്ചുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മരണ സംഖ്യയെ കുറിച്ച് സൗദി അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

city exchange

മുഫ്രിഹത്ത് സമീപം തിങ്കളാഴ്ച പുലര്‍ച്ചെ ഡീസല്‍ ടാങ്കറുമായി ബസ് കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്.തീര്‍ഥാടകര്‍ മക്കയില്‍നിന്ന് മദീനയിലേക്കുള്ള യാത്രയിലായിരുന്നു.

കൂട്ടിയിടിയുടെ ആഘാതത്തില്‍ ബസിന് തീപിടിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രാദേശിക സാമൂഹ്യ പ്രവര്‍ത്തകരും റിയാദിലെ ഇന്ത്യന്‍ എംബസിയും മരണസംഖ്യ സ്ഥിരീകരിക്കുന്നതിനും രക്ഷപ്പെട്ടവര്‍ക്ക് സഹായം നല്‍കുന്നതിനും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.

‘മദീനയില്‍ ഇന്ത്യന്‍ പൗരന്മാര്‍ ഉള്‍പ്പെട്ട ഭീകരമായ അപകടം ദു:ഖതകരമാണെന്നും റിയാദിലെ ഇന്ത്യയുടെ എംബസിയും ജിദ്ദയിലെ കോണ്‍സുലേറ്റും എല്ലാ പിന്തുണയും നല്‍കുന്നതായും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഹൃദയത്തില്‍നിന്നുള്ള അനുശോചനവും പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നുവെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ എക്സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

- Advertisement -
Ad image

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ടെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിവരങ്ങള്‍ പരിശോധിക്കാനും വിദേശകാര്യ മന്ത്രാലയത്തോടും സൗദി എംബസിയോടും ചേര്‍ന്ന് അടിയന്തര സഹായം ഉറപ്പാക്കാനുമായി നിര്‍ദേശിച്ചിട്ടുണ്ട്. മദീനയ്ക്കടുത്ത് ഇന്ത്യന്‍ ഉംറ തീര്‍ഥാടകരുടെ ബസ് അപകടത്തെ തുടര്‍ന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് കണ്‍ട്രോള്‍ റൂം തുറന്നതായി കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ ജിദ്ദ ‘എക്സ്’ പോസ്റ്റില്‍ അറിയിച്ചു.

8002440003 (ടോള്‍ ഫ്രീ), 0122614093, 0126614276 എന്നീ ഹെല്‍പ് ലൈന്‍ നമ്പറുകളിലും 0556122301 വാട്സ്ആപ്പിലും ബന്ധപ്പെടാവുന്നതാണ്.

‘മക്കയില്‍നിന്ന് മദീനയിലേക്കുള്ള യാത്രയിലാണ് തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസില്‍ തീപിടിച്ചത്. റിയാദിലെ ഇന്ത്യന്‍ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാതന്‍ ജോര്‍ജുമായി സംസാരിച്ചപ്പോള്‍ കാര്യങ്ങളെക്കുറിച്ച് സമഗ്രവിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. രണ്ട് ഹൈദരാബാദ്- അധിഷ്ഠിത ട്രാവല്‍ ഏജന്‍സികളുമായി ഞാന്‍ ബന്ധപ്പെട്ടു. യാത്രക്കാരുടെ വിവരങ്ങള്‍ റിയാദ് എംബസിയിലേക്കും വിദേശകാര്യ സെക്രട്ടറിയിലേക്കും കൈമാറി. മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാനും പരുക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാനും കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് പ്രത്യേകിച്ച് ഡോ. എസ് ജയശങ്കര്‍ ഇടപെടണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു’വെന്ന് ഹൈദരാബാദ് എം പി അസദുദ്ധീന്‍ ഒവൈസി വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോടു പറഞ്ഞു.

അപകടത്തിന്റെ യഥാര്‍ഥ കാരണത്തെ കുറിച്ചും മരിച്ചവരുടെ പൂര്‍ണമായ വിശദാംശങ്ങളും സൗദി അധികാരികളില്‍നിന്ന് ലഭിക്കാനുണ്ട്.

Share This Article
Leave a Comment
error: Content is protected !!