യു കെ വിദേശകാര്യ സെക്രട്ടറിയുമായി അമീര്‍ കൂടിക്കാഴ്ച നടത്തി

Web Desk
1 Min Read

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അമീരി ദിവാനില്‍ യു കെ വിദേശ, കോമണ്‍വെല്‍ത്ത്, വികസനകാര്യ സെക്രട്ടറി ഡേവിഡ് കാമറൂണും അദ്ദേഹത്തിന്റെ അനുഗമിക്കുന്ന പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി.

city exchange

കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള സാധ്യതകള്‍, ഏറ്റവും പുതിയ പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങള്‍, ഗാസ മുനമ്പിലെയും അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെയും സ്ഥിതിഗതികള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്തു.

ഗാസയിലെ സംഘര്‍ഷം കുറയ്ക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനുമുള്ള ഖത്തര്‍ ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ക്ക് യു കെയുടെ നന്ദി അമീറിനെ അറിയിച്ചു.

പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!