

കൊടുങ്ങല്ലൂര്‍: രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് കൊടുങ്ങല്ലൂര്‍ ഡി വൈ എസ് പി സലീഷ് എന്‍ ശങ്കരന്‍ അര്‍ഹനായി. സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിന് സലീഷ് എന്‍ ശങ്കരന്‍ ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള പതിനൊന്നുപേര്‍ അര്‍ഹരായി. രാജ്യത്താകെ 1132 പേര്‍ക്കാണ് പുരസ്‌ക്കാരം.

1998ല്‍ പൊലീസ് കോണ്‍സ്റ്റബിളായി കെ എ പി രണ്ടാം ബറ്റാലിയനില്‍ സേവനമാരംഭിച്ച സലീഷ് എന്‍ ശങ്കരന്‍ 2003ല്‍ പി എസ് സി വഴി സബ് ഇന്‍സ്‌പെക്ടറായി ചുമതലയേറ്റു. 2010ലാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി സ്ഥാനക്കയറ്റം ലഭിച്ചത്.

പതിനൊന്ന് വര്‍ഷത്തെ സേവനത്തിന് ശേഷം 2021ല്‍ ഡപ്യൂട്ടി പൊലീസ് സൂപ്രണ്ടായി പ്രമോഷന്‍ ലഭിച്ച അദ്ദേഹത്തിന് ഇതുവരെയുള്ള സര്‍വീസ് കാലയളവില്‍ 128 ഗുഡ് സര്‍വീസ് എന്‍ട്രിയും 2013ല്‍ സ്തുത്യര്‍ഹ സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡലും 2016ല്‍ കുറ്റാന്വേഷണ മികവിന് ഡി ജി പിയുടെ ബാഡ്ജ് ഓഫ് ഓണറും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
നിഷിയാണ് ഭാര്യ. ജിതിന്‍, ഇക്‌സോറ എന്നിവര്‍ മക്കളാണ്. നളിനി ശങ്കരനാണ് അമ്മ.

