ഖത്തര്‍ യാത്ര: ഇന്ത്യന്‍ എംബസി നിര്‍ദേശങ്ങള്‍

Web Desk
1 Min Read

ദോഹ: ഇന്നു മുതല്‍ പുതിയ യാത്രാ ഇളവുകള്‍ നല്‍കിയതോടെ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഖത്തര്‍ ഇന്ത്യന്‍ എംബസി നല്‍കുന്ന നിര്‍ദേശങ്ങള്‍ ട്വിറ്റലിറൂടെ അറിയിച്ചു.
ഇന്ത്യക്കാരായ യാത്രക്കാരെ രണ്ടായി തിരിച്ചിട്ടുണ്ട്. റസിഡന്റ് വിസയിലുള്ളവരാണ് ആദ്യവിഭാഗം. ഈ വിഭാഗത്തില്‍ കോവിഷീല്‍ഡ് അടക്കമുള്ള ഖത്തര്‍ അംഗീകൃത വാക്‌സിനേഷന്‍ പൂര്‍ത്തിയായവര്‍ക്ക്, ഖത്തറില്‍ ക്വാറന്റീന്‍ വേണ്ട. ഈ വിഭാഗത്തില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയായ മാതാപിതാക്കളോടൊപ്പം എത്തുന്ന 17 വയസ്സ് വരെയുള്ള വാക്‌സീന്‍ എടുക്കാത്ത കുട്ടികള്‍ക്കും ഹോട്ടല്‍ ക്വാറന്റീന്‍ വേണ്ട. എന്നാല്‍ ഈ കുട്ടികള്‍ക്ക് 10 ദിവസത്തെ ഹോം ക്വാറന്റീന്‍ വേണം.
എന്നാല്‍ റസിഡന്റ് വിസയിലുള്ള വാക്‌സീനേഷന്‍ പൂര്‍ത്തിയാക്കാത്ത എല്ലാവര്‍ക്കും 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാണ്.

city exchange

ഫാമിലി, ടൂറിസ്റ്റ് വിസ, ബിസിനസ് സംബദ്ധമായ ആവശ്യങ്ങള്‍ മുതലായവയുമായി സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തുന്ന വാക്‌സീനേഷന്‍ പൂര്‍ത്തിയാക്കിയവരാണ് രണ്ടാമത്തെ വിഭാഗം. ഇവര്‍ക്കും ഖത്തറില്‍ ക്വാറന്റീന്‍ വേണ്ട. അതേ സമയം ഈ വിഭാഗത്തില്‍ 0-11 പ്രായത്തിലുള്ള കുട്ടികള്‍ക്ക് പ്രവേശനം ഇല്ല. സന്ദര്‍ശക വിസയില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് ആര്‍ക്കും തന്നെ പ്രവേശനം ഇല്ല.

എല്ലാ യാത്രക്കാരും പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിലുള്ള ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നെഗറ്റീവ് റിപ്പോര്‍ട്ട് ഉള്ളവരായിരിക്കണം. ഖത്തറിലെത്തിയ ശേഷം സ്വന്തം ചെലവില്‍ വീണ്ടും ആര്‍ടിപിസിആറിന് വിധേയമാകണം. ടെസ്റ്റ് പോസിറ്റീവ് ആണെങ്കില്‍ ഐസൊലേഷനിലേക്ക് മടങ്ങണം.

യാത്രക്ക് 12 മണിക്കൂര്‍ മുന്‍പെങ്കിലും ഇഹ്തിറാസ് പോര്‍ട്ടലില്‍ പ്രീ രെജിസ്റ്റര്‍ ചെയ്യണം.

- Advertisement -
Ad image

ഖത്തറിന് പുറത്ത് 6 മാസം കഴിഞ്ഞവരോ ഖത്തര്‍ ഐഡിയുടെ കാലാവധി തീര്‍ന്നവരോ ആണെങ്കില്‍ തിരികയെത്തുന്നവര്‍ സ്‌പോണ്‌സറുടെ സഹായത്തോടെ എന്‍ട്രി പെര്‍മിറ്റ് നേടണം.

Share This Article
Leave a Comment
error: Content is protected !!