ജാമിഅ മര്‍കസ് ഖത്തര്‍ ചാപ്റ്ററിനു പുതിയ നേതൃത്വം

Web Desk
1 Min Read

ദോഹ:മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ യുടെ 2021- 23 വര്‍ഷത്തെ ഖത്തര്‍ ചാപ്റ്റര്‍ ഭാരവാഹികളായി അബ്ദുല്‍കരീം ഹാജി മേമുണ്ട (പ്രസിഡണ്ട്),അബ്ദുല്‍ അസീസ് സഖാഫി (ജനറല്‍ സെക്രട്ടറി), മുഹമ്മദ് ശാഹ് ആയഞ്ചേരി (ഫൈനാന്‍സ് സെക്രട്ടറി)എന്നിവരെ തിരഞ്ഞെടുത്തു. വിവിധ വകുപ്പുകളുടെ മേധാവികളായി കെ വി മുഹമ്മദ് മുസ്ലിയാര്‍, അബ്ദുസ്സലാം ഹാജി പാപ്പിനിശ്ശേരി (സപ്പോര്‍ട്ട് സര്‍വീസ്), അഹമ്മദ് സഖാഫി പേരാമ്പ്ര ,നൗഷാദ് അതിരുമട ( എക്‌സലന്‍സി ) മുജീബ് സഖാഫി കോഡൂര്‍,മൊയ്ദീന്‍ ഇരിങ്ങല്ലൂര്‍ ( പബ്ലിക് റിലേഷന്‍) , നൗഫല്‍ ലത്തീഫി ,പി വി സി അബ്ദുറഹിമാന്‍ എഞ്ചിനീയര്‍( വിദ്യാഭ്യാസം) ഉമറുല്‍ ഫാറൂഖ് സഖാഫി ,ഹനീഫ എഞ്ചിനീയര്‍ ( ഇന്റെര്‍‌സ്റ്റേറ്റു റിലേഷനന്‍ഷിപ്),ശൗഖത് സഖാഫി,ശംസുദ്ധീന്‍ സഖാഫി ( മീഡിയ, ഐ ടി ) എന്നിവരെയും തിരഞ്ഞെടുത്തു. ജാമിഅ മര്‍കസ് ചാന്‍സലര്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. സയ്യിദ് തുറാബ് തങ്ങള്‍,
മര്‍കസ് മാനേജര്‍ സി മുഹമ്മദ് ഫൈസി , ഗ്ലോബല്‍ കൌണ്‍സില്‍ ചെയര്‍മാന്‍ ഉസ്മാന്‍ സഖാഫി തിരുവത്ര , മര്‍കസ് പി ആര്‍ ഒ മര്‍സൂഖു സഅദി, റിട്ടേര്‍ണിംഗ് ഓഫീസര്‍ അബ്ദുല്‍ ഹകീം ദാരിമി കുവൈറ്റ്,നൗഫല്‍ ലത്തീഫി (ആര്‍ എസ് സി ) യൂസുഫ് സഖാഫി (കെ സി എഫ് ) എന്നിവര്‍ പുതിയ നേതൃത്വത്തിനു ആശംസകള്‍ നേര്‍ന്നു. അബ്ദുല്‍ സലാം ഹാജി പാപ്പിനിശ്ശേരി പുതിയ മര്‍കസ് ഗ്ലോബല്‍ സംവിധാനം വിശദീകരിച്ചു. അഹ്‌മദ് സഖാഫി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ കരീം ഹാജി മേമുണ്ട സ്വാഗതവും അസീസ് സഖാഫി നന്ദിയും രേഖപ്പെടുത്തി.

city exchange
Share This Article
Leave a Comment
error: Content is protected !!