
ന്യൂഡല്‍ഹി: അഫ്ഗാന്‍ വിഷയത്തില്‍ നാളെ സര്‍വ്വകക്ഷിയോഗം നടത്തുമെന്ന് കേന്ദ്രം. നിലവിലെ സാഹചര്യം വിശദീകരിക്കുമെന്നും എല്ലാ കക്ഷികളെയും വിവരം അറിയിക്കുമെന്നും കേന്ദ്രം അറിയിച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള രക്ഷാദൗത്യം തുടരുകയാണ്. 146 ഇന്ത്യക്കാരെ കൂടി മടക്കി എത്തിച്ചു. വ്യോമസേന വിമാനത്തില്‍ കൂടുതല്‍ പേര്‍ മടങ്ങിയെത്തും.

46 അഫ്ഗാന്‍ പൗരന്‍മാരും ഈ വിമാനത്തിലുണ്ട്. ഇറ്റാലിയന്‍ സ്‌കൂളില്‍ പ്രവര്‍ത്തിക്കുകയായിരുന്ന മലയാളിയായ സിസ്റ്റര്‍ തെരേസ ക്രസ്റ്റക്ക് ഉടന്‍ മടങ്ങാനാകുമെന്ന് ബന്ധുക്കളെ അറിയിച്ചു. അമേരിക്ക ഈ മാസം അവസാനത്തോടെ രക്ഷാദൗത്യം അവസാനിപ്പിക്കുമെന്ന സൂചന നല്‍കിക്കഴിഞ്ഞു. അതിനു മുമ്പ് ഇന്ത്യന്‍ പൗരന്‍മാരെയും സഹായം തേടുന്ന അഫ്ഗാന്‍ പൗരന്‍മാരെയും കൊണ്ടുവരാനാണ് വിദേശകാര്യമന്ത്രാലയത്തിന്റെ ശ്രമം.
