ചിരഞ്ജീവിയുടെ ലൂസിഫര്‍ തെലുങ്ക് ‘ഗോഡ്ഫാദര്‍’; മോഷന്‍ പോസ്റ്റര്‍ പുറത്ത്

Web Desk
1 Min Read

ഹൈദരബാദ്: മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ 153-ാമത്തെ ചിത്രമായ ‘ഗോഡ്ഫാദര്‍’ന്റെ മോഷന്‍ പോസ്റ്റര്‍ റിലീസായി. മലയാള ചിത്രം ലൂസിഫറിന്റെ തെലുങ്ക് പതിപ്പായ ഗോഡ്ഫാദര്‍ സംവിധാനം ചെയ്യുന്നത് മോഹന്‍ രാജയാണ്. കൊണിഡെല പ്രൊഡക്ഷന്‍സ്, സൂപ്പര്‍ ഗുഡ് ഫിലിംസ് എന്നിവയുടെ ബാനറില്‍ ആര്‍ ബി ചൗധരി, എന്‍ വി പ്രസാദ്, കൊനിദേല സുരേഖ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. ചിരഞ്ജീവി നായകനായെത്തുന്ന ചിത്രത്തില്‍ താരത്തിന്റെ നായികയായി എത്തുന്നത് നയന്‍താരയാണ്. ഇത് രണ്ടാം തവണയാണ് നയന്‍താര ചിരഞ്ജീവിയുടെ നായികയായെത്തുന്നത്. നേരത്തെ സായ് റാ നരസിംഹ റെഡ്ഡിയില്‍ ചിരഞ്ജീവിയുടെ നായികയായി നയന്‍സ് വേഷമിട്ടിരുന്നു.

city exchange


ചിരഞ്ജീവിയുടെ ജന്മദിന സമ്മാനമായാണ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
മെഗാസ്റ്റാറിന്റെ അക്ഷരങ്ങള്‍ ഗോഡ്ഫാദര്‍ എന്ന തലക്കെട്ടിലേക്ക് മാറുന്ന മോഷന്‍ പോസ്റ്റര്‍ ഏറെ രസകരമാണ്. തലക്കെട്ടിനെ ന്യായീകരിക്കുന്ന ചെസ്സ് നാണയത്തിന്റെ രൂപത്തില്‍ ചിരഞ്ജീവിയുടെ നിഴല്‍ എങ്ങനെ രൂപപ്പെടുന്നു എന്നതും ശ്രദ്ധേയമാണ്. പോസ്റ്ററില്‍ ചിരഞ്ജീവി തീവ്രമായ രൂപത്തില്‍ തൊപ്പി ധരിക്കുകയും കയ്യില്‍ തോക്കുമായി നില്‍ക്കുകയും ചെയ്യുന്നു. പോസ്റ്ററിലും മോഷന്‍ പോസ്റ്ററിലും നമ്മള്‍ കാണുന്നത് പോലെ മെഗാസ്റ്റാര്‍ തന്റെ ഗംഭീര കരിയറില്‍ ശ്രമിക്കാത്ത ഒരു ഗെറ്റപ്പിലാണ് എത്തുന്നത്. ആരാധകരെ ആവേശഭരിതരാക്കാന്‍ അത് മതിയാകും.


ലൂസിഫര്‍ വന്‍ ഹിറ്റായി മാറിയതിന് പിന്നാലെയാണ് ചിരഞ്ജീവി ചിത്രത്തിന്റെ റീമേയ്ക്ക് അവകാശം സ്വന്തമാക്കിയത്. ചിത്രം ഇഷ്ടപ്പെട്ടുവെങ്കിലും പ്രണയവും ആക്ഷനുമെല്ലാം നിറഞ്ഞ മാസ് ചിത്രമായി ഒരുക്കുന്നതിന് വേണ്ട മാറ്റങ്ങള്‍ വരുത്തണമെന്ന് ചിരഞ്ജീവി ആവശ്യപ്പെട്ടിരുന്നു. ഒരു രാഷ്ട്രീയ ആക്ഷന്‍ നാടകമായി കണക്കാക്കപ്പെടുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകന്‍ തന്നെയാണ് തയ്യാറാക്കിയിരിക്കുന്നത്. എസ് എസ് തമന്‍ ആണ് സംഗീത സംവിധാനം.
ഛായാഗ്രാഹകന്‍ നിരവ് ഷാ ക്യാമറ കൈകാര്യം ചെയ്യുന്നു. കലാസംവിധാനം- സുരേഷ് സെല്‍വരാജന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വക്കാട അപ്പറാവു, പി ആര്‍ ഒ- വംശി-ശേഖര്‍, പി ശിവപ്രസാദ്, വൈശാഖ് സി വടക്കേവീട്.


ഗോഡ്ഫാദറിന്റെ ഷൂട്ടിംഗ് അടുത്തിടെ ഹൈദരാബാദില്‍ ആരംഭിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!