ഹജ്ജാജികള്‍ക്ക് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Web Desk
1 Min Read

പയ്യന്നൂര്‍: ഈ വര്‍ഷം പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് മക്കയിലേക്ക് യാത്രയാവുന്ന ഹജ്ജാജിമാര്‍ക്കു വേണ്ടി ഡോ. പി വി അബൂബക്കറിന്റെ ഡയബിറ്റിക്ക് ക്ലിനിക്കില്‍ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം കണ്ണൂര്‍ ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി കെ ടി സഅദുല്ല നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഡോക്ടര്‍ പരിശോധനയ്ക്കും ക്ലാസ്സിനും നേതൃത്വം നല്‍കി.

city exchange

ചടങ്ങില്‍ ഹജ്ജ് വളണ്ടിയര്‍ അബ്ദുല്ല കാങ്കോല്‍, കാട്ടൂര്‍ ഹംസ, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, കെ പി മുഹമ്മദ് സഅദ്, സുബൈര്‍, അജീബ് മുഹമ്മദ്, മിസ്ഫര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കോവിഡ് കാലം ഒഴികെ എല്ലാ വര്‍ഷവും നിരവധി പേര്‍ക്ക് ഡോക്ടര്‍ ഇത്തരം സൗജന്യ കാമ്പുകള്‍ സംഘടിപ്പിച്ച് ജനശ്രദ്ധ നേടി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!