നഴ്‌സുമാരെ ലൈംഗിക സേവയ്ക്കാണ് ഉപയോഗിക്കുന്നതെന്ന ദുര്‍ഗാദാസിന്റെ പ്രസ്താവനയ്‌ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

Web Desk
1 Min Read

ദോഹ: അനന്തപുരിയില്‍ നടന്ന ഒരു സമ്മേളനത്തില്‍ നേഴ്‌സ് റിക്രൂട്ട്‌മെന്റ് എന്ന പേരില്‍ തീവ്രവാദികള്‍ക്ക് ലൈംഗിക സേവ ചെയ്യാന്‍ കൊണ്ടുപോകുന്നു എന്നറിഞ്ഞുവെന്നും അതുതടയാന്‍ എന്ത് ചെയ്യാന്‍ പറ്റുമെന്നും ഖത്തറിലെ ഇന്ത്യന്‍ പ്രവാസിയും മലയാളം മിഷന്‍ കോര്‍ഡിനേറ്ററഉമായ ദുര്‍ഗദാസിന്റെ പ്രസ്താവന ഖത്തറിലെ ആതുര സേവന രംഗത്ത് സേവനമനുഷ്ടിക്കുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ നഴ്‌സുമാരെയാണ് വേദനിപ്പിച്ചിരിക്കുന്നതെന്നും അത്തരം വാസ്തവ വിരുദ്ധവും സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നതുമായ പരാമര്‍ശങ്ങളിലൂടെ അപമാനിച്ചിരിക്കുന്നത് മുഴുവന്‍ ഇന്ത്യന്‍ നഴ്‌സുമാരെയാണെന്നും യൂണിക് പാട്രണ്‍ നൗഫല്‍ എന്‍ എം പറഞ്ഞു. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ടു യൂണിക് കേരള മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയതായും അദ്ദേഹം അറിയിച്ചു.

city exchange

മതവും രാഷ്ട്രീയവും പറഞ്ഞു ഇന്ത്യന്‍ നഴ്‌സുമാര്‍ക്കിടയില്‍ പോലും ഭിന്നിപ്പുണ്ടാക്കുന്ന ഇത്തരം പ്രസ്താവനകള്‍ ആരില്‍ നിന്നുണ്ടായാലും നഴ്‌സിംഗ് സമൂഹം ഒറ്റക്കെട്ടായി നേരിടും. തങ്ങളുടെ വിശ്വാസവും രാഷ്ട്രീയവും നിലപാടുകളും മുറുകെ പിടിച്ചുകൊണ്ടുതന്നെ ഒറ്റ മനസ്സോടെ ഒരേ ലക്ഷ്യത്തോടെ ഖത്തറിലെ സാമൂഹിക സാംസ്‌കാരിക മണ്ഡലത്തില്‍ സേവന സന്നദ്ധരായി നഴ്‌സുമാര്‍ ഉണ്ടാകും.

കോവിഡ് കാലത്ത് മാലാഖമാരെന്നും ദൈവ തുല്യരെന്നുമൊക്കെ പാടിപ്പുകഴ്ത്തിയ അതേ ആര്‍ജ്ജവവും ആത്മാര്‍ഥതയും ഈ വിഷയത്തിലും ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കളില്‍ നിന്നും സംഘടനകളില്‍ നിന്നും ഉണ്ടാകണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഇയാളെ പോലെ ഉള്ളവരെ സമൂഹം തികഞ്ഞ അവജ്ഞയോടെ തള്ളുകയും സമൂഹത്തില്‍ ഒറ്റപ്പെടുത്തുകയും ചെയ്യുക തന്നെ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!