ക്വിസ് മല്‍സര വിജയികളെ ആദരിച്ചു

Web Desk
1 Min Read

ദോഹ: കണ്ണോത്ത് മഹല്ല് ഖത്തര്‍ ഘടകം പരിശുദ്ധ റമദാനില്‍ നടത്തിയ ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ശറഫുദ്ധീന്‍ പി കെ, രണ്ടാം സ്ഥാനത്തിനര്‍ഹത നേടിയ യാസിര്‍ എം എം, മൂന്നാം സ്ഥാനം നേടിയ ഷമീര്‍ കെ കെ എന്നിവരെ ഉം അല്‍ സനീം പാര്‍ക്കില്‍ നടന്ന കണ്ണോത്ത് മഹല്ല് ഖത്തര്‍ ഈദ് സൗഹൃദ സംഗമത്തില്‍ ആദരിച്ചു. ജുനൈദ് വി എം, റാസിം ഹംസ, ശറഫുദ്ധീന്‍ കെ എസ്, ഷെബിന്‍ കെ ഹനീഫ് എന്നിവരും മൂന്നാം സ്ഥാനത്തിന് അര്‍ഹത നേടിയിരുന്നു.

city exchange

സൗഹൃദ സംഗമത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളില്‍ വിജയികളായവരേയും സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു. പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ എം എം അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വൈസ് പ്രസിഡന്റുമാരായ സത്താര്‍ സുലൈമാന്‍ സ്വാഗതവും യാസിര്‍ എം എം. നന്ദിയും പറഞ്ഞു. മത്സരങ്ങള്‍ക്ക് മുക്താര്‍ എം എം നേതൃത്വം നല്‍കി.

TAGGED:
Share This Article
Leave a Comment
error: Content is protected !!