സ്ത്രീകളുടെ സ്വത്തവകാശങ്ങള്‍; വിമന്‍ ഇന്ത്യ ഖത്തര്‍ ചര്‍ച്ച സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: വിമന്‍ ഇന്ത്യ ഖത്തറിന്റെ പഠന ഗവേഷണ വിഭാഗമായ സി എസ് ആര്‍ ഡി സ്ത്രീകളുടെ സ്വത്തവകാശങ്ങള്‍ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ ചര്‍ച്ചാ സംഗമം നടത്തി. താഹിറ സുലൈമാന്റെ പ്രാര്‍ഥനയോടെ ആരംഭിച്ച പരിപാടിയില്‍ വനിതകളുടെ സ്വത്തവകാശങ്ങളെക്കുറിച്ചുള്ള ഇസ്ലാമിക നിയമങ്ങളും അവയുടെ സാമൂഹിക മാനങ്ങളും തുടങ്ങി വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

city exchange

ആമുഖ ഭാഷണം നിര്‍വഹിച്ച വിമന്‍ ഇന്ത്യ ഖത്തര്‍ പ്രസിഡന്റ് എം നസീമ ലിംഗസമത്വം എന്നതിലുപരി സ്ത്രീ- പുരുഷ പൂരകത്വവും പരസ്പര സഹായവും ആകുന്ന രീതിയില്‍ ലിംഗ നീതിയും പ്രായോഗിക സമത്വവുമാണ് ഇസ്ലാം മുന്നോട്ട് വെയ്ക്കുന്നതെന്ന് അഭിപ്രായപ്പെട്ടു.

‘വിവാഹവും മഹറും’ എന്ന വിഷയം ജൈസിയ സുനീര്‍ അവതരിപ്പിച്ചു. ഇണകള്‍ക്കിടയില്‍ പ്രകടമാകുന്ന പരസ്പര സ്‌നേഹവും കാരുണ്യവും ദൈവിക ദൃഷ്ടാന്തമാണെന്നും സമൂഹ നിലനില്പിന്റെ ആധാരമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

‘വിവാഹമോചനവും ജീവനാംശവും’ എന്ന വിഷയത്തില്‍ ഇലൈഹി സെബീല സംസാരിച്ചു. വിവാഹമോചനം ഒഴിവാക്കപ്പെടേണ്ടതും എന്നാല്‍ നിര്‍ബന്ധിതാവസ്ഥയില്‍ അനുവദിക്കപ്പെട്ട കര്‍മവുമാണെന്നും വിവാഹമോചനത്തിന് ശേഷം സ്ത്രീക്ക് നല്‍കേണ്ട അവകാശമാണ് മതാഅ് എന്നും അത് ഔദാര്യമല്ലെന്നും ഖുര്‍ആന്‍ സൂക്തങ്ങളുടെ വെളിച്ചത്തില്‍ അവര്‍ വിശദീകരിച്ചു.

- Advertisement -
Ad image

‘അനന്തരാവകാശം’ എന്ന വിഷയത്തില്‍ സംസാരിച്ച സക്കിയ മുഹിയുദ്ദീന്‍, ഇസ്ലാമിലെ അനന്തരാവകാശ നിയമങ്ങള്‍ നിര്‍ണിതവും ദൈവിക നീതിയില്‍ അധിഷ്ഠിതവുമാണെന്നും അത് ലിംഗവിവേചനപരമല്ലെന്നും വ്യക്തമാക്കി.

തുടര്‍ന്ന് നടന്ന ചോദ്യോത്തര സെഷനില്‍ സദസ്സിന്റെ ചോദ്യങ്ങള്‍ക്ക് ഫാത്തിമ എസ് മറുപടി നല്‍കി. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിനും പരിപാടി ഏറെ പ്രയോജനകരമായതായി പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

സി എസ് ആര്‍ ഡി കോര്‍ഡിനേറ്ററും വിമന്‍ ഇന്ത്യ വൈസ് പ്രസിഡന്റുമായ സുലൈഖ മേച്ചേരി പരിപാടി നിയന്ത്രിച്ചു.

Share This Article
Leave a Comment
error: Content is protected !!