Community
ആധാര്‍ എന്റോള്‍മെന്റിന് ഫീല്‍ഡ് വെരിഫിക്കേഷന്‍ നിര്‍ബന്ധം

ദോഹ: പതിനെട്ട് വയസ്സ് പൂര്‍ത്തിയായവര്‍ ആധാര്‍ എന്റോള്‍മെന്റിന് സമര്‍പ്പിച്ച രേഖകളുടെ ആധികാരികത ഉറപ്പുവരുത്തി മാത്രമേ ഇനി ആധാര്‍ കാര്‍ഡ് ഇഷ്യൂ ചെയ്യുകയുള്ളൂ. എറണാകുളം, തൃശൂര്‍ ജില്ലകളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും മറ്റു ജില്ലകളില്‍ വില്ലേജ് ഓഫീസര്‍മാരും ആണ് ഫീല്‍ഡ് വെരിഫിക്കേഷന്‍ നടത്തുക.


വിദേശ ഇന്ത്യക്കാര്‍ എന്റോള്‍മെന്റ് നടത്തിയ ശേഷം വിദേശത്തേക്ക് തിരിച്ചു പോകുന്നതിനു മുമ്പ് ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിലോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലോ രേഖകള്‍ ഹാജരാക്കാനുള്ള സംവിധാനം ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നാട്ടിലില്ലെങ്കിലും ഫീല്‍ഡ് വെരിഫിക്കേഷന്‍ സമയത്ത് സഹായകരമാവും.


