

ദോഹ: പ്രവാസി ക്ഷേമനിധിയില്‍ അംഗങ്ങളായതിന് ശേഷം കുടിശ്ശിക വരുത്തിയവര്‍ക്കുള്ള പിഴത്തുക ഇളവ് അനുവദിക്കാന്‍ പ്രവാസി ക്ഷേമനിധി ബോര്‍ഡ് തീരുമാനമായി.

ആയിരക്കണക്കിന് അംഗങ്ങള്‍ക്കാണ് ഇതുവഴി വന്‍ തുകയുടെ ആശ്വാസം ലഭിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവുകളും വിശദാംശങ്ങളും ഉടന്‍ പുറത്തിറങ്ങും.

പ്രവാസി സമൂഹത്തിന്റെ അടിയന്തരമായ ആവശ്യം അംഗീകരിക്കപ്പെട്ടതോടെ ഉത്തരവ് ഇറങ്ങുന്ന മുറക്ക് എത്രയും പെട്ടെന്ന് അംശാദായ കുടിശ്ശിക സംഖ്യ അടച്ച് അംഗത്വം പുന:സ്ഥാപിക്കാനാവും.
