

ദോഹ: അപകടത്തില്‍ പരുക്കേറ്റ് കിടപ്പിലായിരുന്ന ദീര്‍ഘകാല ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി. ഹനീഫ കാഞ്ഞങ്ങാടാണ് നിര്യാതനായത്. മുര്‍റയിലുണ്ടായ അപകടത്തിലാണ് ഹനീഫ കാഞ്ഞങ്ങാടിന് പരുക്കേറ്റത്. നട്ടെല്ലിനേറ്റ ക്ഷതത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി കിടപ്പിലായിരുന്നു അദ്ദേഹം.

