യുവസംരംഭകര്‍ക്ക് വഴി കാട്ടാന്‍ ടൈ യൂണിവേഴ്‌സിറ്റിയുമായി ടൈ കേരള

Web Desk
1 Min Read

കൊച്ചി: സ്റ്റാര്‍ട്ടപ്പുകളും ആശയങ്ങളുമായി രംഗത്തെത്തുന്നവര്‍ക്ക് മികച്ച മാര്‍ക്കറ്റ് ബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ ടൈ യൂണിവേഴ്‌സിറ്റി സംരംഭകത്വ പിന്തുണാ പദ്ധതികള്‍ സഹായിക്കുമെന്ന് കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ് മിഷനില്‍ ടൈ യൂണിവേഴ്‌സിറ്റി ഉദ്ഘാടന പരിപാടിയില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

city exchange

ഇന്‍ഡസ്ട്രി മെന്ററിംഗും ഇന്‍ഡസ്ട്രി പിന്തുണയും ടൈ യൂണിവേഴ്‌സിറ്റി നല്‍കുന്നതിലൂടെ മികച്ച സംരംഭകരേയാണ് വളര്‍ത്തിയെടുക്കാനാവുക. വ്യവസായ രംഗത്തെ പ്രമുഖരും പ്രഗത്ഭരും സഹായിക്കാന്‍ രംഗത്തെത്തുന്നത് പ്രോത്സാഹനജനകമാണെന്നും അദ്ദേഹം പറഞ്ഞു.

ടൈ കേരള പ്രസിഡന്റ് ദാമോദര്‍ അവനൂര്‍ അധ്യക്ഷത വഹിച്ചു. ടൈ യൂണിവേഴ്‌സിറ്റി ചെയര്‍ വിനോദിനി സുകുമാര്‍, കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സി ഇ ഒ അനൂപ് അംബിക, ഡോ. ജീമോന്‍ കോര, ജേക്കബ് ജോയ്, വിവേക് കൃഷ്ണ ഗോവിന്ദ് എന്നിവര്‍ പ്രസംഗിച്ചു. ജോസഫ് ബാബു അനുഭവങ്ങള്‍ പങ്കുവെച്ചു.

- Advertisement -
Ad image

കോളജ് സ്റ്റാര്‍ട്ടപ്പുകളേയും സ്ഥാപകരേയും അവരുടെ സംരംഭക ആശയങ്ങളിലൂടെ പ്രായോഗികവും സുസ്ഥിരവുമായ ബിസിനസുകളായി വളര്‍ത്താന്‍ സഹായിക്കുന്ന ആഗോളതലത്തിലുള്ള പദ്ധതിയാണ് ടൈ യൂണിവേഴ്‌സിറ്റി. ബിസിനസ് ആശയമുള്ള കോളജ് വിദ്യാര്‍ഥികള്‍ക്ക് ടൈ യൂണിവേഴ്‌സിറ്റി പ്രോഗ്രാമിനായി റജിസ്റ്റര്‍ ചെയ്യാനും അവരുടെ ബിസിനസ് ആശയങ്ങള്‍ അവതരിപ്പിക്കാനും സാധിക്കും. ടൈ യൂണിവേഴ്‌സിറ്റിയില്‍ പങ്കെടുക്കുന്നവര്‍ക്ക് നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ വര്‍ക്ക്‌ഷോപ്പുകളും ബൂട്ട് ക്യാമ്പുകളും മെന്ററിംഗും നല്‍കും. ചാപ്റ്റര്‍ മത്സരത്തിലെ വിജയിക്ക് വണ്‍ ഓണ്‍ വണ്‍ മെന്ററിംഗ് നല്‍കും. വിജയിക്ക് 2024 ഏപ്രില്‍, മെയ് മാസങ്ങളില്‍ സിലിക്കണ്‍ വാലിയില്‍ നടക്കുന്ന ആഗോള മത്സരത്തില്‍ ടൈ കേരളയെ പ്രതിനിധീകരിച്ച് ഒരു ലക്ഷത്തിലേറെ മൂല്യമുള്ള ക്യാഷ് പ്രൈസുകള്‍ നേടാന്‍ മത്സരിക്കാനാവും. റജിസ്‌ട്രേഷനായി 9645522105 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

TAGGED:
Share This Article
Leave a Comment
error: Content is protected !!