ഏഴാം ക്ലാസുകാരനെ കൊലപ്പെടുത്താന്‍ ശ്രമം: പ്രതി പിടിയില്‍

Web Desk
1 Min Read

പറവൂര്‍: ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍.

city exchange

നായരമ്പലം വെള്ളേപ്പറമ്പില്‍ വീട്ടില്‍ അനന്തകുമാര്‍ (46) ആണ് മുനമ്പം പൊലീസിന്റെ പിടിയിലായത്. ഇയാളുടെ കുട്ടിയും മര്‍ദ്ദനമേറ്റ കുട്ടിയും തമ്മില്‍ സ്‌കൂളില്‍ വഴക്ക് കൂടിയിരുന്നു. ഇത് സ്‌കൂള്‍ അധികൃതരുടെ സാന്നിധ്യത്തില്‍ പറഞ്ഞ് തീര്‍ത്തതാണ്. തുടര്‍ന്ന് അനന്തകുമാര്‍ അയ്യമ്പിള്ളി ജനതാ സ്റ്റോപ്പിന് സമീപം വിദ്യാര്‍ഥിയെ തടഞ്ഞുനിര്‍ത്തി വധഭീഷണി മുഴക്കി കഴുത്തിന് കുത്തിപ്പിടിച്ച് മര്‍ദ്ദിക്കുകയായിരുന്നു.

ഇന്‍സ്‌പെക്ടര്‍ എം വിശ്വംഭരന്‍, എസ് ഐ എം അനീഷ്, എ എസ് ഐ അനില്‍കുമാര്‍, എസ് സി പി ഒമാരായ ആന്റണി അനീഷ്, എം സി ക്ഷേമ തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!