രാജ്യത്ത് ഹിന്ദുക്കളും ഹിന്ദുത്വ വാദികളും തമ്മിലുള്ള പോരാട്ടമെന്ന് രാഹുല്‍

Web Desk
1 Min Read

ജയ്പൂര്‍: രാജ്യത്ത് ഹിന്ദുക്കളും ഹിന്ദുത്വ വാദികളും തമ്മിലുള്ള പോരാട്ടമെന്ന് രാഹുല്‍ഗാന്ധി. കേന്ദ്രസര്‍ക്കാരിനും സംഘപരിവാറിനുമെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്തത്തി. വിലക്കയറ്റത്തിനെതിരെ രാജസ്ഥാനില്‍ സംഘടിപ്പിച്ച റാലിയിലാണ് രാജ്യത്ത് ഹിന്ദുവും ഹിന്ദുത്വവാദികളും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് രാഹുല്‍ പറഞ്ഞത്.
ഞാന്‍ ഹിന്ദുവാണ്, ഹിന്ദുത്വ വാദിയല്ല, ഗാന്ധി ഹിന്ദുവും ഗോഡ്‌സേ ഹിന്ദുത്വവാദിയുമായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു. ഹിന്ദുത്വ വാദികള്‍ അധികാര കൊതിയുള്ളവരാണ്. അധികാരത്തിനായി ആളുകളെ കൊല്ലാന്‍ അവര്‍ക്കേ കഴിയൂ. അധികാരത്തിന് വേണ്ടിയുള്ള അന്വേഷണമാണ് ഹിന്ദുത്വവാദികളുടെ മുഖമുദ്രയെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തെ സ്വത്ത് മുഴുവന്‍ ചില വ്യവസായികളുടെ കൈയിലേക്ക് എത്തുകയാണെന്ന് ആരോപണം രാഹുല്‍ ആവര്‍ത്തിച്ചു.
അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുക്കവേ ജയ്പൂരില്‍ നടത്തിയ കോണ്‍ഗ്രസിന്റെ മഹാറാലിയില്‍ പ്രിയങ്കയും മോദി സര്‍ക്കാരിനെ കടന്നാക്രമിച്ചു. കേന്ദ്രനയം കര്‍ഷകവിരുദ്ധമാണ്. എഴുപത് വര്‍ഷം കൊണ്ട് കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജ്യത്തിന് നല്‍കിയതെല്ലാം ബിജെപി വില്‍ക്കുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയും മഹാറാലിക്കെത്തിയിരുന്നു.

city exchange
Share This Article
Leave a Comment
error: Content is protected !!