

കൊച്ചി: റോട്ടറി ഡിസ്ട്രിക്ട് 3201ന്റെ 2022- 23 വര്‍ഷത്തെ ഗവര്‍ണറായി ചുമതലയേല്‍ക്കുന്ന രാജ്‌മോഹന്‍ നായരുടെ ഡിസ്ട്രിക്ട് സെക്രട്ടറിയേറ്റ് ഓഫിസ് എറണാകുളം ചിറ്റൂര്‍ റോഡ് സാന്ത്വന സെന്ററില്‍ ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷത്തെ റോട്ടറി ഗവര്‍ണര്‍ രാജശേഖരന്‍ ശ്രീനിവാസനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഹൈബി ഈഡന്‍ എം പി മുഖ്യാതിഥിയായിരുന്നു.

നിയുക്ത ഗവര്‍ണര്‍ എസ് രാജ്‌മോഹന്‍ നായര്‍, മീര രാജ്‌മോഹന്‍, ശാന്തി രാജശേഖരന്‍, മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍മാരും റോട്ടറി ഭാരവാഹികളുമായ മാധവ് ചന്ദ്രന്‍, ഡോ. അജയ് കുമാര്‍, സുനില്‍ സഖറിയ, അജിത്ത് ബി ആര്‍, ജോസ് ചാക്കോ എന്നിവര്‍ സംസാരിച്ചു.
