സീറത്തുന്നബി ഇന്റര്‍നാഷണല്‍ അക്കാഡമിക്ക് കോണ്‍ഫറന്‍സ് ശനിയാഴ്ച ആരംഭിക്കും

Web Desk
2 Min Read

മലപ്പുറം: എസ് എസ് എഫ് ദേശീയ കമ്മിറ്റി സംഘടിപ്പിക്കുന്ന സീറത്തുന്നബി ഇന്റര്‍നാഷണല്‍ അക്കാദമിക് കോണ്‍ഫറന്‍സിന്റെ നാലാമത് എഡിഷന്‍ ഒക്ടോബര്‍ 16, 17 (ശനി, ഞായര്‍) തിയ്യതികളില്‍ രണ്ടത്താണി നുസ്‌റത്ത് കാമ്പസില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

city exchange

പ്രവാചകന്‍ മുഹമ്മദ് നബിയുടെ ദര്‍ശനങ്ങളെ അക്കാദമികമായി അവതരിപ്പിക്കുന്ന സംരംഭമാണ് സീറത്തുന്നബി.

ഒക്ടോബര്‍ 16 ശനിയാഴ്ച്ച വൈകിട്ട് നാലിന് നടക്കുന്ന തിരുനബി സെമിനാറോടെയാണ് സീറത്തുന്നബി ആരംഭിക്കുക. എഴുത്തുകാരായ അശോകന്‍ ചെരുവില്‍, കെ ടി സൂപ്പി, യാസര്‍ അറഫാത്ത്, മാധ്യമ പ്രവര്‍ത്തകനായ കെ ജെ ജേക്കബ്, ഐ പി ബി ഡയറക്ടര്‍ എം അബ്ദുല്‍ മജീദ് എന്നിവര്‍ സെമിനാറില്‍ സംസാരിക്കും. ഐ പി ബി പുറത്തിറക്കിയ പത്തു പുസ്തകങ്ങളുടെ പ്രകാശനവും സെമിനാര്‍ വേദിയില്‍ നടക്കും.

- Advertisement -
Ad image

വൈകിട്ട് ഏഴിന് നടക്കുന്ന പ്രകീര്‍ത്തന, ആസ്വാദന സദസ്സിന് ശാഹുല്‍ ഹമീദ് ഐക്കരപ്പടി നേതൃത്വം നല്‍കും. കുണ്ടൂര്‍ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ കാവ്യലോകം എന്ന വിഷയത്തില്‍ അലി ബാഖവി ആറ്റുപുറം സംസാരിക്കും.

ഒക്ടോബര്‍ 17ന് രാവിലെ ഒന്‍പതിന് അക്കാദമിക് കോണ്‍ഫറന്‍സിന്റെ ഉദ്ഘാടന ചടങ്ങ് നടക്കും. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഹാമിദലി സഖാഫി പാലാഴിയുടെ അധ്യക്ഷതയില്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് ദേശീയ പ്രസിഡണ്ട് നൗശാദ് ആലം മിസ്ബാഹി ഒഡീഷ മുഖ്യപ്രഭാഷണം നടത്തും.

സംസ്ഥാന ജനറല്‍ സെക്രട്ടറി സി എന്‍ ജഅഫര്‍, ഫൈസല്‍ അഹ്‌സനി രണ്ടത്താണി, വി പി എം ബശീര്‍ പറവന്നൂര്‍, മുഹമ്മദ് കുട്ടി അഹ്സനി രണ്ടത്താണി എന്നിവര്‍ സംസാരിക്കും. രാവിലെ പത്തു മുതല്‍ ഒന്നാം വേദിയില്‍ അക്കാദമിക് ടോകും മറ്റു വേദികളില്‍ പ്രബന്ധാവതരണങ്ങളും നടക്കും. രാജ്യത്തെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഗവേഷക വിദ്യാര്‍ഥികളും പഠിതാക്കളും അറബിക്,ഇംഗ്ലീഷ്, മലയാളം ഭാഷകളിലായി 44 പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. പ്രഗത്ഭരായ അക്കാദമീഷ്യന്‍മാര്‍ നയിക്കുന്ന പാനല്‍ പ്രസീഡിയമായി ഉണ്ടാകും. ശാഫി സഖാഫി മുണ്ടമ്പ്ര, ഇ എം എ ആരിഫ് ബുഖാരി, എം മുഹമ്മദ് സ്വാദിഖ്, കെ റോഷന്‍ നൂറാനി, ഇബ്‌റാഹിം സിദ്ദീഖി, കെ ശമീര്‍ നൂറാനി, ഇര്‍ഫാന്‍ സിദ്ദീഖി എന്നിവര്‍ രാഷ്ട്രം, രാഷ്ട്രീയം, ബഹുസ്വരത, പൗരത്വം, കുടിയേറ്റം, സംസ്‌കാരം, ഭാഷ, ദേശം, സമ്പദ്‌വ്യവസ്ഥ തുടങ്ങിയ വിഷയങ്ങളിലെ തിരുനബി കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കും.

വൈകിട്ട് അഞ്ചിന് സീറത്തുന്നബി അക്കാദമിക് കോണ്‍ഫറന്‍സ് സമാപിക്കും. എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് കെ വൈ നിസാമുദ്ദീന്‍ ഫാളിലിയുടെ അധ്യക്ഷതയില്‍ സമസ്ത സെക്രട്ടറി പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ സമാപന സംഗമം ഉദ്ഘാടനം ചെയ്യും. ജാബിര്‍ സഖാഫി പാലക്കാട്, ഫിര്‍ദൗസ് സഖാഫി കണ്ണൂര്‍, എം ജുബൈര്‍, കെ സ്വാദിഖലി ബുഖാരി എന്നിവര്‍ സംസാരിക്കും. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിമാരായ കെ ബി ബഷീര്‍, പി ജാബിര്‍, മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് കെ സ്വാദിഖലി ബുഖാരി, മലപ്പുറം ഈസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറി കെ തജ്മല്‍ ഹുസൈന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!