പള്‍സ് പോളിയോ തുള്ളി മരുന്ന് വിതരണം

Web Desk
1 Min Read

ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തില്‍ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായി പള്‍സ് പോളിയോ തുള്ളി മരുന്ന് വിതരണം നടത്തി. കീഴ്മാട് കുടുംബാരോഗ്യകേന്ദ്രത്തില്‍
പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി ലാലു നിര്‍വ്വഹിച്ചു.

city exchange

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്‌നേഹ മോഹനന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീജ പുളിക്കല്‍, ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ റസീല ഷിഹാബ്, ഗ്രാമപഞ്ചായത്ത് അംഗം വി കൃഷ്ണകുമാര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ആനന്ദ് സെബാസ്റ്റ്യന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഐ സിറാജ്, പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ലൈലാ ബീവി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എം എം സക്കീര്‍, രേഖ എസ് എസ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് വിന്ധ്യ പി എസ്, ബിന്ദു എം എ, പ്രൈസ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!