

ആലുവ: നിത്യോപയോഗ സാധനങ്ങളുടെ മേല്‍ ജി എസ് ടി ഏര്‍പ്പെടുത്തിയ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരെ ആലുവ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും സംഗമവും നടത്തി. ആലുവ ബാങ്ക് ജംഗ്ഷനില്‍ കെ ആര് ബേക്കറിയുടെ മുമ്പില്‍ നിന്നും പ്രതിഷേധ പ്രകടനം ആരംഭിച്ചു. ആലുവ മാര്‍ക്കറ്റിനു മുന്പില് പ്രതിഷേധ സംഗമം നടത്തി.

ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് തോപ്പില്‍ അബു അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ മുത്തലിബ്, മുനിസിപ്പല്‍ ചെയര്മാന് എം ഒ ജോണ്‍, ഐ എന്‍ ടി യു സി സംസ്ഥാന വൈസ് പ്രസിഡണ്ട് വി പി ജോര്‍ജ്, ഡി സി സി ജനറല്‍ സെക്രട്ടറി ബാബു പുത്രനങ്ങാടി, ഹാസിം ഖാലിദ്, ഫാസില്‍ ഹുസൈന്, കെ എം കുഞ്ഞുമോന്, ബാബു കൊല്ലം പറമ്പില്‍, നസീര്‍ ചൂര്‍ണിക്കര, മുഹമ്മദ് സഖീര്‍, അസീസ് തച്ചയില്‍, പി എ മുജീബ്, മുഹമ്മദ് ഷെഫീഖ്, പി വൈ എല്‍ദോ, വി ആര് രാമലാല്‍, ലിസി സെബാസ്റ്റ്യന്‍, ആര് രഹന് രാജ്, ആനന്ദ് ജോര്‍ജ്, പി എം മൂസാക്കുട്ടി, മുഹമ്മദ്, കെ എ പൗലോസ്, കെ കെ ജമാല്‍, ജി മാധവന്‍കുട്ടി, സാജിത അബ്ബാസ്, പി കെ അബ്ബാസ്, രാജു കുമ്പളന്‍, പി കെ രമേശ്, സി പി നാസര്‍, സി പി നൗഷാദ്, ടി ജെ സുനില്‍കുമാര്‍, കുഞ്ഞുമുഹമ്മദ് നാലാമയില്, സി യു യൂസഫ്, കെ കെ ശിവാനന്ദന്, ജോസ്ദാസ് എം വി എന്നിവര്‍ പങ്കെടുത്തു.
